മലപ്പുറത്ത് 10 രൂപ നല്‍കി 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി

മലപ്പുറം കൂട്ടിലങ്ങാടി എം.എസ്‌പി ഗ്രൗണ്ടിന് സമീപത്ത് 10 രൂപ നല്‍കി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.
മലപ്പുറം കാളമ്ബാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 29ന് വൈകീട്ടോടെയാണ് പ്രതി മലപ്പുറം കാളമ്ബാടി തെക്കെപുറം അലിയെ മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേ സമയം അടുത്തിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലപ്പുറത്ത് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ അറസറ്റ് ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫി(53) നെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ അദ്ധ്യാപകനായ ഇയാളെ നേരത്തെ രണ്ട് തവണ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താനൂരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഒന്നിലധികം കുട്ടികളെ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിതായി വിവരം ലഭിച്ചിട്ടുണ്ടങ്കിലും മറ്റ് പരാതികള്‍ കിട്ടിയിട്ടില്ല.
ഏഴുവര്‍ഷം മുമ്ബ് പരപ്പനങ്ങാടി നെടുവ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന സമയത്ത് അമ്ബതോളം കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നേരേത്തെ അറസ്റ്റ് ഉണ്ടായത്. വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പരാതിയില്‍ നേരത്തെ രണ്ട് പോക്‌സോ കേസില്‍ വിചാരണ നേരിട്ട് വരികയാണ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha