ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാനാവുംവിധം സൗകര്യമുണ്ടായാല്‍ പ്രതിഷേധങ്ങള്‍ അവസാനിക്കും; ഔട്ട്ലെറ്റുകളുടെയും അവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെയും സൗകര്യക്കുറവ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോടതി! പരിഹാരം കാണാന്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്

സാധാരണ കടകളിലെന്നപോലെ വരി നില്‍ക്കാതെ മദ്യം വാങ്ങാനാവുന്ന സ്ഥിതി ഉണ്ടാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പ്രശ്നങ്ങളും നിലനില്‍ക്കുമെന്ന് ഹൈകോടതി.
ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നടപടിയെടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇങ്ങനെ വാക്കാല്‍ പരാമര്‍ശിച്ചത്.
ഔട്ട്ലെറ്റുകളുടെയും അവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെയും സൗകര്യക്കുറവ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനടക്കം പരിഹാരം കാണാന്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
എറണാകുളം എം.ജി റോഡില്‍ പുതുതായി തുറന്ന ബെവ്കോ ഔട്ട്ലെറ്റിനെതിരെ പ്രദേശവാസികള്‍ നല്കിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തി. ഇതില്‍ ബെവ്കോയടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി. തുടര്‍ന്ന് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha