മരിച്ചെന്ന് പറഞ്ഞിട്ടും... ഉത്തര കൊറിയയുടെ പരമാധികാരിയായി കിം ജോങ് ഉന്‍ മരണമടഞ്ഞെന്ന അഭ്യൂഹങ്ങള്‍ ബാക്കിയായി അധികാരത്തിലേറിയിട്ട് 10 വര്‍ഷമാകുന്നു; കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊന്നൊടുക്കിയ ക്രൂരന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും നീങ്ങി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലും ഞെട്ടിപ്പിച്ച ഭരണാധികാരിയാണ് കിം ജോങ് ഉന്‍. അവസാനം ട്രംപിന്റെ കൂട്ടുകാരനായി. ട്രംപ് പറഞ്ഞിട്ട് പോലും കിം ജോങ് ഉന്‍ കേട്ടില്ല എന്നത് മറ്റൊരു കാര്യം. ഇതിനിടെ കോവിഡ് കാലത്ത് കിം ജോങ് ഉന്നിനെ പറ്റി കുറേ കാലത്തേക്ക് കേള്‍ക്കാനില്ലായിരുന്നു. ഇതോടെ കിം മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. പിന്നീട് കിമ്മിന് മാരക രോഗം ബാധിച്ചു എന്ന തരത്തിലും വാര്‍ത്ത വന്നു. ഇതിനിടയ്ക്കാണ് ഗെയിം ഡൗണ്‍ലോഡ് ചെയ്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധ ശിക്ഷ വിധിച്ചത്.
37 വയസുള്ള കിം ജോങ് ഉന്‍ ഉത്തര കൊറിയയുടെ പരമാധികാരിയായി സ്ഥാനമേറ്റിട്ട് ഈ ആഴ്ച 10 വര്‍ഷമാകുന്നു. പിതാവിന്റെ ആകസ്മിക മരണത്തിനു പിന്നാലെ 27ാം വയസ്സില്‍ അധികാരമേറ്റ ഉന്നിനെ ദുര്‍ബലനും അനുഭവസമ്പന്നനുമല്ലാത്ത നേതാവ് എന്നാണ് ആദ്യം വിലയിരുത്തിയത്. സൈനിക അട്ടിമറി വരെ പ്രവചിക്കപ്പെട്ടെങ്കിലും അധികാരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ നിഷ്ഠുരനായ സ്വേച്ഛാധികാരിയാണ് താനെന്നു കിം ജോങ് ഉന്‍ തെളിയിച്ചു.
1948 ല്‍ കിം ഇല്‍ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ 3 തലമുറകളാണു രാജ്യം ഭരിച്ചത്. 1994 ല്‍ സുങ് അന്തരിച്ചതിനു പിന്നാലെ മകനായ കിം ജോങ് ഇല്‍ ഭരണാധികാരിയായി. ഇല്ലിന്റെ മൂന്നാമത്തെ മകനാണ് കിം ജോങ് ഉന്‍. 1984 ലാണ് ഉന്‍ ജനിച്ചത്. 2011 ഡിസംബര്‍ 17 ന് 69ാം വയസ്സില്‍ കിം ജോങ് ഇല്‍ മരിച്ചതിനു പിന്നാലെ ഡിസംബര്‍ 30ന് അധികാരമേറ്റു.
കിം കുടുംബാംഗങ്ങളും ഭരണത്തിലെയും സൈന്യത്തിലെയും ഉന്നതരുമടക്കം ഭീഷണിയെന്നു തോന്നിയ എല്ലാവരെയും ഉന്‍ വധിച്ചു. എതിരാളികളെ നിശ്ശബ്ദരാക്കി കിം ജോങ് ഉന്‍ ഭരണത്തില്‍ ഒരു ദശകം പിന്നിടുമ്പോള്‍ ഉത്തര കൊറിയ ലോകത്തു കൂടുതല്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. 2016 മുതല്‍ നിലവിലുള്ള പാശ്ചാത്യ ഉപരോധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. ഇതിനിടെ, യുഎസിനെയും അയല്‍രാജ്യങ്ങളെയും ലക്ഷ്യമിട്ടു നടത്തിയ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ മേഖലയെ അസ്ഥിരമാക്കി.
2018 ലും 2019 ലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഉച്ചകോടി ലോകശ്രദ്ധ നേടിയെങ്കിലും ഉപരോധം നീക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. വ്യാപാരരംഗത്തും നയതന്ത്രത്തിലും ചൈനയാണ് ഉത്തര കൊറിയയുടെ ഏക പങ്കാളി. ഉപരോധത്തിനു പിന്നാലെ കോവിഡ് പ്രതിസന്ധി കൂടിയായതോടെ, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. അവശ്യമരുന്നുകളുടെ ക്ഷാമമാണു മറ്റൊരു ഗുരുതര പ്രശ്‌നം.
സേച്ഛാധിപതിയുടെ ആള്‍രൂപമാണ് കിം. അടുത്തിടെയാണ് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് രാജ്യത്ത് കൊണ്ടുവന്നതിന് ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ചത്. അനധികൃതമായി സൂപ്പര്‍ഹിറ്റ് ടിവി സീരിസായ സ്‌ക്വിഡ് ഗെയിം സീരിസ് കണ്ടതിന് 7 വിദ്യാര്‍ഥികള്‍ക്കും ശിക്ഷ വിധിച്ചു. ഒരു വിദ്യാര്‍ഥിക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. മറ്റുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും നല്‍കി. സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പുറത്താക്കി. ഇവരെ ശിക്ഷാനടപടിയുടെ ഭാഗമായി ഖനികളിലെ ജോലിക്കയച്ചു.
ചൈനയില്‍ നിന്നും സ്‌ക്വിഡ് ഗെയിം പതിപ്പുകള്‍ എത്തിച്ച് വിതരണം ചെയ്ത വ്യക്തിയെ വെടിവച്ച് കൊലപ്പെടുത്തി ശിക്ഷനടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യപ്രതിയില്‍ നിന്നും സീരീസ് വാങ്ങിയ ഒരു വിദ്യാര്‍ഥി മറ്റുള്ളവര്‍ക്കും വിതരണം ചെയ്തു. ഇതിനെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. ഇതെല്ലാം തന്നെ കിമ്മിന്റെ ക്രൂരതകളുടെ സാക്ഷ്യപത്രമാണ്.
"
https://www.facebook.com/Malayalivartha