സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിച്ചു...... മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ, ഇന്നു മുതല്‍ ഡ്യൂട്ടിയില്‍ കയറുമെന്നും ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിച്ചു...... മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ, ഇന്നു മുതല്‍ ഡ്യൂട്ടിയില്‍ കയറുമെന്നും ഡോക്ടര്‍മാര്‍. സ്‌റ്റൈപ്പന്‍ഡ് വര്‍ധന, അലവന്‍സുകള്‍ എന്നിവ വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ബുധനാഴ്ച രാത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആറുദിവസത്തിന് ശേഷം പി.ജി ഡോക്ടര്‍മാര്‍ ഇന്നലെ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിതവിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും പൂര്‍ണമായ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒ.പി, വാര്‍ഡ് ബഹിഷ്‌കരണം തുടര്‍ന്നിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും വൈകുന്നേരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയത്.
ഇപ്പോള്‍ നിലവില്‍ നിയമിച്ച ജൂനിയര്‍ റസിഡന്റുമാര്‍ക്ക് പുറമേ ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നത് വരെ തുടരാന്‍ നിര്‍ദ്ദേശം നല്‍കും. ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും, സ്‌റ്റൈപ്പന്റ് വര്‍ദ്ധനവിലും ഉടന്‍ അനുകൂല നടപടി ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ചര്‍ച്ചയുടെ മിനിട്‌സ് പകര്‍പ്പ് ഇന്ന് അസോസിയേഷന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെയാണ് സമരം പൂര്‍ണമായി അവസാനിപ്പിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജിലെയും അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha