നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 21 ന് കേരളത്തിലെത്തും.... വിവിധ പരിപാടികളില്‍ പങ്കെടുത്ത് 24 ന് രാവിലെ മടങ്ങും

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നു. ഈ മാസം 21ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട്ടേക്ക് പോകും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ വൈകിട്ട് 3.30ന് പങ്കെടുക്കും.
തിരിച്ച് കണ്ണൂരിലെത്തിയശേഷം അവിടെനിന്ന് വിമാനത്തില്‍ കൊച്ചിയിലേക്ക്. അന്നു രാത്രിയിലും 22നും കൊച്ചി താജ് മലബാര്‍ ഹോട്ടലിലാകും തങ്ങുക. 22ന് കൊച്ചി നേവല്‍ ബേസിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
23ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി 11.30ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച പി.എന്‍. പണിക്കരുടെ പ്രതിമ അനാവരണം ചെയ്യും. അന്ന് രാജ്ഭവനില്‍ താമസിച്ചശേഷം പിറ്റേന്ന് രാവിലെ ഡല്‍ഹിക്ക് മടങ്ങും.
"
https://www.facebook.com/Malayalivartha