കോഴിക്കോട് താലൂക്ക് ഓഫീസിൽ വൻ തീപിടിത്തം..സർക്കാർ രേഖകൾ കത്തി നശിച്ചു...അടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടരുന്നു...

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ തീപിടിച്ചു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്.വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.തീ അണയ്ക്കാൻ അഗ്നി രക്ഷാ സേന ശ്രമം തുടരുകയാണ്.എന്നാൽ തീ കൂടുതൽ സ്ഥലത്തേക്ക് പടരുകയാണ്.
ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്.
പഴയ രീതി നിലനിർത്തി താലൂക്ക് ഓഫീസ് കെട്ടിടം നവീകരിച്ചിരുന്നു. വടകര പഴയസ്റ്റാൻഡ് ഭാഗത്താണ് താലൂക്ക് ഓഫിസ്. ട്രഷറിയും കോടതിയുമടക്കം തൊട്ടടുത്ത് നിരവധി പഴയ കെട്ടിടങ്ങളുണ്ട്. അവയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
താലൂക്ക് ഓഫിസിന്റെ കെട്ടിടം പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണ് ഉള്ളത്.ഈ താലൂക്കോഫീസിനോട് ചേർന്ന് മറ്റു പല സർക്കാർ ഓഫീസുകളും ഉണ്ട്.ഇതാണ് വളരെ ആശങ്ക ഉളവാക്കുന്നത്.ഇതെല്ലം തന്നെ പഴയ കെട്ടിടങ്ങളാണ്.അതുകൊണ്ട് തന്നെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടർന്നുപിടിക്കാൻ സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha