കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്... എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം... നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെടണം. സമന്‍സ് കാനം സ്വീകരിക്കുമോ?

കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്. എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെടണം. സമന്‍സ് കാനം സ്വീകരിക്കുമോ എന്നറിയില്ല.
ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കാനം രാജേന്ദ്രനെതിരെ കോടിയേരിയെയും പിണറായിയെയും അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സംഭവം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരെ കാനം രാജേന്ദ്രന്‍ നടത്തിയ പരസ്യ പ്രതികരണമാണ് വിജയരാഘവനെ അസ്വസ്ഥനാക്കിയത്. ഭാര്യയും മന്ത്രിയുമായ ബിന്ദുവിനെതിരെ സിപിഐ നേതാവ് നടത്തിയ പ്രസ്താവന തീര്‍ത്തും അനുചിതമായെന്ന അഭിപ്രായമാണ് വിജയരാഘവനും കോടിയേരിക്കുമുള്ളത്. ഇത്തരം പ്രസ്താവനകള്‍ മുന്നണി ബന്ധം ഇല്ലാതാക്കുമെന്ന അഭിപ്രായമാണ് കോടിയേരിക്കുമുള്ളത്.
വി.സി നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത് പൊടുന്നനെയാണ്. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞു.
സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.
സംസ്ഥാന കൗണ്‍സിലില്‍ മുന്‍ മന്ത്രിമാരും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. എന്നാല്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് പറയാന്‍ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
അതേ സമയം പാര്‍ട്ടി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ വികാരം തന്നെ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തതെന്ന ന്യായമാണ് കാനത്തിന് പങ്കുവയ്ക്കാനുള്ളത്. എന്നാല്‍ സി പി എം ഇത് ചെവിക്കൊള്ളാന്‍ തയ്യാറല്ല. ബിന്ദുവിനെതിരായ പ്രസ്താവന കാനത്തിന്റെത് മാത്രമാണെന്ന ചിന്തയാണ് സി പി എം നേതാക്കള്‍ക്കുള്ളത്.
കാനത്തിനും സി പി ഐ ക്കും അസൂയ മൂത്ത് ഭ്രാന്തായെന്ന ചിന്തയാണ് സി പി എമ്മിനുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സര്‍ക്കാരിനെ എത്തിച്ചത് വലിയ പ്രതിസന്ധിയിലാണ്. ഘടകകക്ഷികളില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് വേണ്ടത്ര പന്തുണ കിട്ടിയതേയില്ല.കാനം രാജേന്ദ്രനോട് മന്ത്രിയെ അനുകൂ ലിക്കാന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ കാനം അതിന് തയ്യാറായില്ല. കാനത്തിന്റെ നീക്കം സി പി എമ്മില്‍ അസ്വസ്ഥതതയുണ്ടാക്കുന്നതിനിടയിലാണ് കാനം മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനം സി പി എമ്മിനെതിരെ രംഗത്ത് വരാറുണ്ടായിരുന്നില്ല. കാനത്തിന്റെ ചില കഥകള്‍ പിണറായിയുടെ കൈയിലുണ്ടെന്ന് കഥകള്‍ പരന്നു. അതെന്തായാലും കാനം സി പി എമ്മിന്റെ കാര്യത്തില്‍ ധ്യാനത്തിന് തുല്യമായ മൗനമാണ് സ്വീകരിച്ചത്. ഇതിനെ കേരളം പല തരത്തില്‍ വ്യാഖ്യാനിച്ചിരുന്നു.
കാനത്തിന് സര്‍ക്കാരിനോട് വിരോധം പെട്ടെന്നുണ്ടാവാനുള്ള ഒരു സാഹചര്യം നിലവിലില്ല. കാനവും വിജയരാഘവനും തമ്മില്‍ അഭിപ്രായ വ്യത്യാസവുമില്ല. എന്നിട്ടും കാനം മന്ത്രിക്കെതിരെ രംഗത്തെത്തിയെങ്കില്‍ അതിന് പിന്നില്‍ തന്റെതാന്‍പോരിമ തെളിയിക്കാനുള്ള വ്യഗ്രതയാണെന്നും സി പി ഐ കരുതുന്നു.
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ സ്ഥാനത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കാനം രംഗത്തെത്തിയതാണെന്ന പ്രചരണവും നിലവിലുണ്ട്. കാനത്തിന്റെ പുതിയ പ്രസ്താവന പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഘടകകക്ഷി നേതാക്കളും സി പി എ മ്മും തമ്മിലുള്ള പാലമാണ് വിജയരാഘവന്‍. അദ്ദേഹത്തെ പിണക്കുന്നത് ഒരു ഘടകകക്ഷി എന്ന നിലയില്‍ സി പി ഐ ക്ക് ഗുണം ചെയ്യില്ല. ഏതായാലും വരും ദിവസങ്ങളില്‍ തര്‍ക്കം പുതിയ മേഖലയിലെത്തും.
"
https://www.facebook.com/Malayalivartha