വസ്ത്രമില്ലാതെ ഇരുന്നുകൂടെ! ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച് അധിക്ഷേപം; സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവർ, കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച് അധിക്ഷേപം നേരിടേണ്ടിവന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് കെഎംപിജിഎസംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് അജിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആശ തോമസ് ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി സെക്രട്ടേറിയേറ്റില്‍ എത്തിച്ചേർന്നത്. ചര്‍ച്ച വൈകിയതിനാല്‍ തന്നെ പുറത്തെ കസേരയില്‍ അജിത്ര അക്കമുള്ളവര്‍ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ എത്തി അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.
സ്ത്രീകള്‍ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര വ്യക്തമാകൂ. ഇതേ തുടര്‍ന്ന് കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയുണ്ടായി. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. കണ്ടോന്‍മെന്റ് വനിത പൊലീസ് സ്റ്റേഷനില്‍ പിജി ഡോക്ടര്‍മാര്‍ പരാതി നല്‍കി.
അതേസമയം ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം.
പുരുഷന്‍,സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
സാമൂഹിക പുരോഗതിയാര്‍ജിച്ച ലോക സമൂഹങ്ങളില്‍ യൂണിഫോമുകളില്‍ ഈ രീതി നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ തന്നെ പോലീസ് സേനയിലെ പുരുഷന്‍മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്.
https://www.facebook.com/Malayalivartha