സംസ്ഥാനത്ത് മഴ ഭീതി മാറിയതോടെ അടുത്ത മുന്നറിയിപ്പ്!!! രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്; വരണ്ട കാലാവസ്ഥ തുടരുമെന്നും റിപ്പോർട്ട്

സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഴയും കാറ്റും ഒക്കെ മാറി പോയിരിക്കുകയാണ്.... എന്നാൽ മഴ ഭീതി മാറിയതോടെ അടുത്ത ഭീതി ഇതാ നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു.... സംസ്ഥാനത്ത് മഴ മാറിയപ്പോൾ വെയിലിനെ ഭയക്കേണ്ട തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത് .
ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്നാണ് . രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്. നിലവിലെ സാഹചര്യത്തിൽ പകൽസമയങ്ങളിൽ ചൂട് കൂടുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായി.
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നും റിപ്പോർട്ട് ഉണ്ട്. അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കും. പക്ഷേ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഒരിടത്തും ജാഗ്രത നിർദ്ദേശമില്ല. കാലാവസ്ഥാ മാറ്റം കേരളത്തിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൊച്ചിയും ആലപ്പുഴ തുടങ്ങി കേരളത്തിന്‍റെ ഒട്ടുമിക്ക തീരനഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശംഖുംമുഖം ശോഷിച്ചു പോകുകയാണ്.
ഇത് ഇനിയും തുടർന്നാൽ തിരുവനന്തപുരം വിമാനത്താവളം കടലെടുക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. കേരളത്തിന്‍റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും ഒരേപോലെ കൊണ്ടു പോയി ക്കൊണ്ടിരുന്നത് നീണ്ടുനിൽക്കുന്ന മഴക്കാലവും നീണ്ടുനിൽക്കുന്ന വേനൽക്കാലവും ആയിരുന്നു. എന്നാൽ 2017ലെ ഓഖി വന്നതിന് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അഭിമുഖീകരിക്കാൻ തുടങ്ങി .
കേരളത്തിന്‍റെ കടലിലും തീരത്തും പതുക്കെ പതുക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ ഗുരുതരമായ അപകടങ്ങൾ കാത്തിരിക്കുവെന്ന മുന്നറിയിപപ്പെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. കാലവർഷക്കാലത്ത് കടൽ എടുത്തുകൊണ്ടുപോകുന്ന മണലെല്ലാം തുലാവർഷക്കാലത്ത് തിരികെ കൊണ്ട് ഇടുന്നതാണ് പതിവ് . പിന്നെ നാല് മാസത്തോളം ശാന്തതയായിരിക്കും . കേരളത്തിന്‍റെ തീരങ്ങൾ നിലനിൽക്കുന്നത് ഈ ഒരു അവസ്ഥയിലാണ് .
എന്നാൽ അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളും പുലിമുട്ടുകളും കടൽഭിത്തികളും കയ്യേറ്റങ്ങളും, മണൽ വാരലും തീരങ്ങളിലെ സ്വാഭാവികതയിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയെ തന്നെ അത് ഇല്ലാതാക്കി. നേരിയ മാറ്റങ്ങൾ പോലും വലിയ തോതിൽ നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കാലം തെറ്റി പെയ്യുന്ന മഴ, തുടർച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും കൂടെയായതോടെ തീരപ്രദേശങ്ങൾ തീർത്തും അവശനിലയിലായി.
ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും നാം കണ്ടുകഴിഞ്ഞു. ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങൾ പ്രകടമായിരിക്കുകയാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് ഇപ്പോൾ സുരക്ഷിതമായിരിക്കുന്നത് .
യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനങ്ങളനുസരിച്ച് കേരളത്തിന്റെ ചില തീരങ്ങളൊക്കെയും അപകടത്തിലാണ്. കടൽനിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കുമെന്ന അവസ്ഥയാണ് . കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റു തിക്തഫലങ്ങൾ ആയി കണക്കാക്കപ്പെടുന്നു.
ഇനിയുള്ള തീരമെങ്കിലും സംരക്ഷിക്കണം , നഷ്ടപ്പെട്ട തീരം വീണ്ടെടുക്കണം കാലാവസ്ഥവ്യതിയാനത്തോട് കിട പിടിക്കാൻ ആകെ ഉള്ള പോംവഴികൾ ഇതൊക്കെ മാത്രമാണ്. തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കിൽ, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളത്തിന് താങ്ങാൻ സാധിക്കില്ല എന്നത് പകൽപോലെ സത്യമായ കാര്യം.
https://www.facebook.com/Malayalivartha