Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

'ജൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥം. പാന്റും ഷർട്ടും ആണുങ്ങളുടെ മാത്രം വേഷമല്ല. അതിന്റെ സൗകര്യങ്ങൾ ഞങ്ങൾക്ക് കൂടി വേണമെന്നുള്ളതാണ്...' ജൻഡർ ന്യൂട്രൽ വേഷം, കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കെ കെ രമ എംഎൽഎ

17 DECEMBER 2021 11:29 AM IST
മലയാളി വാര്‍ത്ത

ജൻഡർ ന്യൂട്രൽ വേഷം സ്‌കൂൾ യൂണിഫോം രംഗത്ത് കൊണ്ട് വന്നതിന് പിന്നാലെ വിവിധതരത്തിലുള്ള ചർച്ചകളാണ് നടന്നുവരുന്നത്. ഇത്തരത്തിൽ വലിയൊരു ചുവടുവയ്പ്പ് നടത്തി ബാലുശേരി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളാണ് താരമായി മാറിയിരിക്കുന്നത്. അങ്ങനെ ഒരു വിഭാഗം എതിർപ്പുമായി എത്തുമ്പോഴും പദ്ധതിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പ്രമുഖരടക്കമുള്ളവർ. സാധാരണ ഗതിയിൽ യൂണിഫോം വലിയ വിലക്കുകളും ബാദ്ധ്യതകളുമാണ് വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കാറുള്ളതെങ്കിലും, പെൺകുട്ടികൾക്കാണ് അതിന്റെ അമിത ഭാരം ഏറ്റെടുക്കേണ്ടി വരാറുള്ളതെന്ന് കെ കെ രമ എം എൽ എ അഭിപ്രായപ്പെടുന്നു.

ജൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥം. പാന്റും ഷർട്ടും ആണുങ്ങളുടെ മാത്രം വേഷമല്ല. അതിന്റെ സൗകര്യങ്ങൾ ഞങ്ങൾക്ക് കൂടി വേണമെന്നുള്ളതാണ് എന്നും എംഎൽഎ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

യൂണിഫോം രംഗത്ത് വലിയൊരു ചുവടുവയ്പാണ് ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിയിരിക്കുന്നത്. ലിംഗ നിരപേക്ഷത (Gender Nutral aproach) ഉയർത്തിപ്പിടിച്ച് പെൺകുട്ടികൾക്കും പാന്റും ഷർട്ടും യൂണിഫോമാകുന്നു.

പൊതുവേ യൂണിഫോം എന്ന നിലയിൽ വലിയ വിലക്കുകളും ബാദ്ധ്യതകളും കുട്ടികളുടെ മേൽ അടിച്ചേല്പിക്കാറാണ് പതിവ്. പലപ്പോഴും പെൺകുട്ടികൾ അതിന്റെ അമിത ഭാരം ഏറ്റെടുക്കേണ്ടി വരാറുണ്ട്. രണ്ട് വശം മുടി മെടഞ്ഞിട്ട് മടക്കി കെട്ടുകയൊക്കെ അതിന്റെ ഭാഗമായിരുന്നു. പുതിയ മൂല്യ ബോധങ്ങളുടെ വെളിച്ചത്തിൽ അത്തരം കാലഹരണപ്പെട്ട പലതും ഉപേക്ഷിക്കുകയും പുതിയ സാദ്ധ്യതകൾ സ്വാംശീകരിക്കുകയും ചെയ്താണ് നാമൊരു വളരുന്ന സമൂഹമാവുന്നത്. അതു പോലെ തന്നെയാണ് പാവാടയും ബ്ലൗസും എന്ന പെൺകുട്ടികളുടെ യൂണിഫോം മാതൃക ചുരിദാറിലേക്ക് മാറിയതും, ഇപ്പോഴത് ബാലുശ്ശേരി സ്കൂളിൽ പാന്റും ഷർട്ടുമായി മാറുന്നതും.

സാധനങ്ങൾ സൂക്ഷിക്കുന്ന പോക്കറ്റുകളും, സ്പോർട്സിലും ഗെയിംസിലും മറ്റുമിറങ്ങുമ്പോൾ സ്വതന്ത്രമായ ചലന സാദ്ധ്യതകളും പെൺകുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

സ്ത്രീ ശരീരത്തിനു മേൽ അക്രമോത്സുക ആൺ നോട്ടം പ്രബലമായി നിൽക്കുന്ന അതേ സമൂഹത്തിൽ തന്നെയാണ് എളുപ്പം തെന്നിമാറുകയും സ്വഭാവിക ചലനങ്ങൾ പോലും ബുദ്ധിമുട്ടാവും വിധമുള്ള വസ്ത്രങ്ങൾ ആദർശാത്മക വസ്ത്ര മാതൃകകളായി വാഴ്ത്തപ്പെടുന്നത്. സാരിയടക്കം ഒരു വസ്ത്രവും മോശമാണെന്നല്ല, അവ രൂപപ്പെട്ടതിന് പിന്നിലെ സാമൂഹ്യ/സാംസ്കാരിക പരിഗണനകൾ സൂചിപ്പിച്ചതാണ്.

V ഷേപ്പിൽ കുത്തി നിർത്തിയ ഷോളും നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത കോട്ടും ചുരിദാറിന്റെ ഭാഗമായി പെൺകുട്ടികൾ മാത്രം ധരിക്കേണ്ടി വരുന്നു. അതവരുടെ ഇഷ്ടമല്ല എന്നറിയാൻ യൂണിഫോമില്ലാത്ത സ്വാഭാവിക സന്ദർഭങ്ങളിൽ നമ്മുടെ ഭൂരിഭാഗം പെൺകുട്ടികളും ധരിക്കുന്ന വേഷങ്ങൾ ശ്രദ്ധിച്ചാൽ മതി. ആ പരിമിതകൾ മറികടക്കും വിധമാണ് പുതിയ യൂണിഫോം ബാലുശ്ശേരി സ്കൂളിൽ നടപ്പാക്കുന്നത്.

ജൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥം. പാന്റും ഷർട്ടും ആണുങ്ങളുടെ മാത്രം വേഷമല്ല. അതിന്റെ സൗകര്യങ്ങൾ ഞങ്ങൾക്ക് കൂടി വേണമെന്നുള്ളതാണ്.

പുതിയൊരു മാറ്റം വരുമ്പോൾ പലവിധ ആശങ്കകളും സ്വാഭാവികമാണ്. അത്തരം ആശങ്കകളോട് വിദ്യാലയാധികൃതർ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കൈ നീളം കൂട്ടാനോ ഷർട്ടിന് നീളം കൂട്ടാനോ ഷാൾ, മഫ്ത, കോട്ട് തുടങ്ങിയവ ഉപയോഗിക്കാനോ ഒരു തടസ്സവുമില്ല എന്നവർ പല തവണ വ്യക്തമാക്കി കഴിഞ്ഞു. അതും ഒരു നല്ല മാതൃകയാണ്. നമ്മുടേതു പോലുള്ള ഒരു ബഹുമതസ്ഥ/ബഹുസ്വര സമൂഹത്തിൽ അത്തരം ആശങ്കകളോടും അഭിപ്രായങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗുണകരമാവില്ല.

വസ്ത്രാധാരണം ഒരു അടിച്ചേൽപ്പിക്കലല്ലെന്നും, അതിന്റെ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങൾ തന്നെയാണെന്ന ബോധ്യത്തിലൂന്നിയും വിവേചന രഹിതമായ ഒരു ലോകത്തേക്ക് കുതിക്കട്ടെ നമ്മുടെ കൗമാരങ്ങൾ.

അഭിനന്ദനങ്ങൾ
അഭിവാദ്യങ്ങൾ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (42 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (47 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (59 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends