കണ്ണൂര്‍ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി... ഗവര്‍ണര്‍ക്ക് അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചു, ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്

കണ്ണൂര്‍ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. . ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് നടപടി. ഗവര്‍ണര്‍ക്ക് അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്.
നേരത്തെ ഹരജി തള്ളിയതിനെതിരെ സര്‍വകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ.ഷിനോ പി.ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ഹരജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
"
https://www.facebook.com/Malayalivartha