ലക്ഷ്മിയെ മര്‍ദ്ദിച്ചാൽ സത്യം പറയും...ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ..... ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ചിലരെയൊക്കെ പൊളിച്ചടുക്കുമായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്‍ ദേവ്

സംഗീതമാന്ത്രികന്‍ ബാലഭാസ്‌കര്‍ വാഹനാപകടത്തിൽ മരിച്ചത് ഒരു തീരാ നോവാണ് . സെപ്റ്റംബര്‍ 25, 2018ൽ ഉണ്ടായ കാര്‍ അപകടത്തെ ചുറ്റി പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നുണ്ട് . ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി നിരവധി പേര്‍ ആ സമയം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തായ ഇഷാന്‍ ദേവ്.
ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീയാണ്. അങ്ങനെ ഒരു പരിഗണന പോലും കൊടുക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. ലക്ഷ്മിയെ മര്‍ദ്ദിച്ചു ചോദ്യം ചെയ്താല്‍ അവള്‍ സത്യം പറയുമെന്നു പലരും പറയുന്നുണ്ട്. ലക്ഷ്മി കടന്നുപോകുന്ന മാനസിക അവസ്ഥയും സമ്മര്‍ദ്ദവും തിരിച്ചറിയാതെ പലരും അവരെ വേദനിപ്പിക്കുകയാണ്.
ആ രീതിയിലാണ് പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്. അപകടം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത മോശം അവസ്ഥയിലാണ് ലക്ഷ്മി. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളെ പൊളിച്ചടുക്കുമായിരുന്നുവെന്നും ഇഷാൻ വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കുശേഷം മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു . ലക്ഷ്മിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha