ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ സുപ്രീം കോടതി അംഗീകരിച്ചു; വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് സുപ്രീം കോടതി അനുമതി; കേസില്‍ താന്‍ പ്രതിയല്ല ഇരയാണെന്ന് ആവർത്തിച്ച് ദിലീപ്

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അത് നടന്‍ ദിലീപ് പിന്‍വലിച്ചിരുന്നു . ഇപ്പോൾ ഇതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ സുപ്രീം കോടതി അംഗീകരിച്ചു.
വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ് എന്നത് ശ്രദ്ധേയമായ കാര്യം. ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് നടന്‍ ദിലീപിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണ് എന്നുമാണ് ദിലീപ് ആരോപിക്കുന്നത്. കേസില്‍ താന്‍ ഇരയാണ് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
തന്നെ ക്വട്ടേഷന്‍ സംഘം കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ ഈ വാദം നേരത്തെ ഹൈക്കോടതി തള്ളി. കേസില്‍ ഇരയാണ് എന്നുളള വാദം നിലനില്‍ക്കില്ല എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. യുവനടിയെ ആക്രമിച്ച കേസും തനിക്കെതിരെ പ്രതികള്‍ ഉയര്‍ത്തിയ ഭീഷണിയുമായി ബന്ധപ്പെട്ട കേസും ഒരുമിച്ച് വിചാരണ നടത്തരുത് എന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.
ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. വിടുതല്‍ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്കിയത്. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും കോടതിയെ അറിയിച്ചു . ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് കോടതിയില്‍ വാദിക്കുകയുണ്ടായി. വിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതി നല്‍കുന്നതിനെയും രഞ്ജിത്ത് കുമാര്‍ എതിര്‍ക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഈ എതിര്‍പ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.
വേറിട്ട കുറ്റകൃത്യങ്ങളല്ല ഇവയെന്നും ഒരുമിച്ച് പ്രതികള്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷം പറഞ്ഞുറപ്പിച്ച പണം ലഭിക്കുന്നതിന് വേണ്ടി പ്രതികള്‍ ദിലീപിനെ വിളിച്ചതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഒരേ കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം എന്ന നിലയ്‌ക്കേ ഇതിനെ കാണാനാവൂ എന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തെ ആകെ അമ്പരപ്പിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. ഈ കേസിലെ വിചാരണ ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വിടുതൽ ഹർജി ഇന്ന് പിൻവലിക്കുകയായിരുന്നു . വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് ഹർജി പിൻവലിക്കാൻ ദിലീപ് തയ്യാറായത്.
തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി കൊടുത്തിരുന്നത്. ഇന്ന് ദിലീപിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയായിരുന്നു . അതിനിടയിലാണ് നടൻ ഹർജി പിൻവലിച്ചിരിക്കുന്നത്. ഇപ്പോൾ ഇരുന്നൂറോളം പ്രതികളെ വിചാരണ ചെയ്തു കഴിഞ്ഞു .
അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ദിലീപ് എത്തിയത്. 2017 ലായിരുന്നു കേരളത്തെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17, നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha