കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭര്‍ത്താവ് ശ്യാംകുമാര്‍ കൊലപ്പെടുത്തിയത്. പ്രതിയെ ഏരൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
അതേസമയം കണ്ണൂര്‍ പെരിങ്ങത്തൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെ ഇന്ന് കഴുത്തറുത്ത് കൊന്നിരുന്നു. പെരിങ്ങത്തൂര്‍ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭര്‍ത്താവ് മോഹനനാണ് കൊലപ്പെടുത്തിയിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കോയമ്ബത്തൂരില്‍ ചായക്കച്ചവടം നടത്തി വരുകയായിരുന്നു.
https://www.facebook.com/Malayalivartha