മുഖ്യമന്ത്രിക്കെതിരെ വധ ഭീക്ഷണിയും അസഭ്യം പറച്ചിലും!! സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ഒറ്റ മുങ്ങൽ: പ്രതികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ്

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞും വധഭീക്ഷണി മുഴക്കിയും സോഷ്യൽമീഡിയയിൽ പോസ്റ്റ്. പോസ്റ്റിട്ട എലപ്പുള്ളി സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെതിരെയാണു കസബ പൊലീസ് കേസെടുത്തത്.
ബുധനാഴ്ചയാണു സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ജയപ്രകാശ് ഒളിവില്‍ പോയതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, മതസ്പര്‍ദ്ധവളര്‍ത്തുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല ഇത്തരം സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ -
മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha