ഒരു ലക്ഷം കോടി രൂപയ്‌ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ?; സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടം; കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്. കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ റെയില്‍ എന്നും ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു.
സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടമാണെന്നും ആക്രി മേടിക്കുന്നതിന് അവര്‍ ഇങ്ങോട്ട് പൈസ തരുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അഴിമതിയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഒരു ലക്ഷം കോടി രൂപയ്‌ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ? മുഖ്യമന്ത്രി കേരളത്തെ കടക്കെണിയാലാക്കുകയാണ് . അതി വേഗപാതയ്‌ക്ക് 63940. 67 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവ് പറയുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 4.5 ലക്ഷം കോടിചെലവാകും ഇതിനായി ഇനി കടം എടുത്താല്‍ ജനങ്ങള്‍ക്ക് റേഷന്‍ പോലും കിട്ടില്ല.' പി സി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha