പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തില്‍; കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടില്‍ കെ ഇ ഹിഷാം (30) ആണ് മരിച്ചത്. പെണ്‍കുട്ടിയെ മൊബൈല്‍ ചാറ്റിങ് വഴി ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അഴീക്കല്‍ സ്റ്റേഡിയം റോഡില്‍ മാട്ടൂര്‍ സൗത്ത് സലാമത്ത് നഗറിന് സമീപമാണ് കത്തിക്കുത്തുണ്ടായത്. കത്തിക്കുത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇതില്‍ ഹിഷാമിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha