പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്; മൃതദേഹം ഇടുക്കി ഉപ്പുതറയിലെ വീട്ടില്‍നിന്ന് വിലാപയാത്രയായി കൊച്ചിയിലേക്ക്, പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയിലുടനീളം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നീണ്ടനിര
തൃക്കാക്കര എംഎല്‍എ പി ടി തോമസിന്റെ (71) മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് പുറപ്പെടുകയുണ്ടായി. ഇടുക്കി ഉപ്പുതറയിലെ വീട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ നേരത്തെ അറിയിച്ച സമയത്തിലും വൈകിയാണ് വിലാപയാത്ര എറണാകുളത്ത് എത്തുക. വഴിയിലുടനീളം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നീണ്ടനിരയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.
അതോടൊപ്പം തന്നെ എറണാകുളം ഡിസിസി ഓഫീസിലും, എറണാകുളം ടൗണ്‍ഹാളിലും, തൃക്കാക്കര കമ്മ്യൂണിറ്റിഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വൈകിട്ട് രവിപുരം ശ്മാനത്തില്‍ സംസ്കരിക്കുന്നതാണ്. പി ടി തോമസിന്റെ അന്തിമാഗ്രഹപ്രകാരം മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കുകയും തുടര്‍ന്ന് ചിതാഭസ്മം ഉപ്പുതറയില്‍ അമ്മയുടെ കല്ലറയില്‍ വെയ്ക്കുകയുമാണ് ചെയ്യുക.
മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുതെന്നും പൊതുദര്‍ശനം നടക്കുമ്പോള്‍ ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം പതിയെ കേള്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചടങ്ങുകള്‍ നടക്കുക എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.
അതേസമയം, അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ 10.15ന് ആയിരുന്നു മരണം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്.
https://www.facebook.com/Malayalivartha