ഭക്ഷണം തരാമെന്ന് പ്രലോഭിപ്പിച്ച് വയോധികയെ വീട്ടിലേക്ക് ക്ഷണിച്ചു, നാൽപ്പത്തിയേഴ്കാരൻ...എഴുപ്പത്തിയേഴ് വയസുകാരിയായ വയോധികയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, വിചാരണയ്ക്ക് മുമ്പ് ഇരയ മരണത്തിന് കീഴടങ്ങി, സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി, കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും

കായംകുളത്ത് വയോധികയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. 47 കാരനായ രമണനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. എഴുപ്പത്തിയേഴ് വയസുകാരിയായ വയോധികയെ ഭക്ഷണം തരാമെന്ന് പ്രലോഭിപ്പിച്ച് പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നാൽപ്പത്തിയേഴ്കാരൻ
വീട്ടിലെത്തിച്ച് വയോധികയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് വിചാരണയ്ക്ക് മുമ്പേ ഇര മരിച്ചു. പിന്നീട് സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ടതി ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha