Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

'എനിക്കിവൾ വേണ്ട, എനിക്കിവളെ നോക്കാൻ വയ്യ. മൂന്നര വയസ്സുള്ള പെൺകുട്ടി. മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ - ഒപ്പം പിതാവും - ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത്....' വൈറലായി കുറിപ്പ്

23 DECEMBER 2021 10:47 AM IST
മലയാളി വാര്‍ത്ത

ലോകത്ത് എവിടെയും കുഞ്ഞുങ്ങളെ ദത്തു നൽകുന്നതിനും ഏറ്റുവാങ്ങുന്നതിനുമൊക്കെ വലിയ നടപടിക്രമങ്ങളാണ് ഉള്ളത്. പക്ഷേ നിയമത്തിന്റെ നൂലാമാലകൾക്കും അപ്പുറം പല ദത്തു നൽകലുകളും അതിവൈകാരികമാണ് എന്നത് നാം പല സംഭവങ്ങളിലൂടെയും കണ്ടിട്ടുണ്ട്. പുതിയൊരു അന്തരീക്ഷത്തിലേക്ക്, പുതിയൊരു അച്ഛന്റേയും അമ്മയുടേയും മകളോ മകനോ ആയി പോകുന്ന കുഞ്ഞുങ്ങളുടെ മനസുകളാണ് ഇവിടെ പ്രധാനം.

എന്നാൽ ഇവിടെയിതാ കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ ഡോ. കെ.ജി വിശ്വനാഥൻ സ്വാസ്തി പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണുനിറയിക്കുന്ന രംഗങ്ങളും അമ്പരപ്പും സന്തോഷവുമെല്ലാം നിഴലിച്ചു നിൽക്കുന്ന അനുഭവം ഡോ. കെ.ജി വിശ്വനാഥൻ ഫെയ്സ്ബുക്കിലാണ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ പങ്കെടുക്കുമ്പോഴും കുട്ടികളെ പുതിയ മാതാപിതാക്കളുടെ കൈയിൽ ഏൽപ്പിക്കുമ്പോഴും വലിയ ചാരിതാർത്ഥ്യo തോന്നാറുണ്ട്. ഇന്നത്തെ ദത്തു നൽകൽ മനസ്സിന് വലിയ വിങ്ങലുണ്ടാക്കി. പതിവിൽ നിന്ന് വ്യത്യസ്ഥമായിരുന്നു എല്ലാം. മൂന്നര വയസ്സുള്ള പെൺകുട്ടി. മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ - ഒപ്പം പിതാവും - ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത് എനിക്കിവൾ വേണ്ട, എനിക്കിവളെ നോക്കാൻ വയ്യ എന്ന കടുത്ത നിലപാടിലേക്കായിരുന്നു.

പിതാവും അത്തരം നിലപാടിലേക്കെത്തിയപ്പോൾ അവൾ അനാഥയായി. കുഞ്ഞിനെ സറണ്ടർ ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഒരു പാട് നിർബന്ധിച്ചെങ്കിലും അവരുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ന് അവളെ പുതിയ അമ്മയ്‌ക്കും അച്ഛനും കൈമാറിയപ്പോൾ അമ്പരപ്പും സന്തോഷവും ഒരുമിച്ച് വന്ന അവൾ പുതിയ അമ്മയെ കെട്ടിപ്പിടിച്ച് മുഖത്തോട് മുഖം ചേർത്ത് നിന്നു.ആ നിൽപ്പ് നീണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞതും നെഞ്ചിൽ ഒരു വിമ്മിഷ്ടം രൂപം കൊണ്ടതും അറിഞ്ഞു.

തികച്ചും അപരിചിതരായവരുടെ സുരക്ഷാവലയത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ ആ കുഞ്ഞു മനസ്സിൻ്റെ വിചാരങ്ങളെന്തായിരുന്നു?അപരിചിതരെങ്കിലും പരിചിതർ - ശ്രദ്ധ കൊടുക്കുന്നവരെങ്കിലും അങ്ങിനെയല്ലാത്തവർ, മറ്റെവിടെയോ ആണെങ്കിലും ഞാൻ ഇവിടെത്തന്നെയല്ലേ? അപരിചിതരെങ്കിലും സ്നേഹം തരുന്നവർ? നിരന്തര സൗഹൃദം പൂക്കുന്ന സ്വർഗ്ഗത്തിലേക്ക് പോകുകയാണോ? അങ്ങിനെയൊക്കെ ആ മൂന്നര വയസ്സുകാരി വിചാരിച്ചിട്ടുണ്ടാവുമോ? അറിയില്ലല്ലോ?

 

 

ആൽബർ കാമുവിൻ്റെ സ്ട്രേയ്ഞ്ചർ എന്ന കൃതിയിൽ പറഞ്ഞിട്ടുള്ളത് പോലെ Mother died today, or may be yesterday, I can't be sure എന്ന് തന്നെയായിരിക്കും ആ കുഞ്ഞു മനസ്സ് പറഞ്ഞത്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (29 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (40 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (58 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (3 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends