‘പൊലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്...' സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഎ നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരം
രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഡിസംബര്‍ മാസത്തില്‍ മാത്രം നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ഡിസംബര്‍ 2ന് പത്തനംതിട്ടയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്, 18ന് എസ്.ഡി.പി.ഐ സ്രംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍. ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് നടന്നത്. ഇതുകൂടാതെ 2021ല്‍ ഇതുവരെ 8 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതില്‍ മൂന്ന് കൊലപാതക കേസുകളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍.
ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ രണ്ട് കൊലപാതക കേസുകളും നിലവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 89 പേരാണ് രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതില്‍ 24 കേസുകള്‍ കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. തൃശൂരില്‍ 20 പേരും പാലക്കാട് 9 പേരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ എന്താണ് സംസ്ഥാനത്ത് സംഭവിക്കുന്നതിലേക്ക് വിരൽ ചൂണ്ടുകയാണ്.
ഇപ്പോഴിതാ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഎ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്. പല കേസുകളിലും രാഷ്ട്രീയപാർട്ടികളും മതസംഘടനകളും കൊടുക്കുന്ന പേരുകാരെ പ്രതികളാക്കുന്ന പ്രവണത പൊലീസ് അവസാനിപ്പിക്കണം. ഈ രീതി അംഗീകരിക്കാനാകില്ലെന്നും പന്ന്യൻ പറയുകയുണ്ടായി. ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം നിൽക്കുന്നു. ഈ ഏർപ്പാട് കേസുകളെ ദുർബലപ്പെടുത്തുമെന്നും പന്ന്യൻ വിമർശിച്ചു. പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പന്ന്യന്‍റെ പ്രതികരണം.
‘പൊലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്. അത് കൂടിക്കൂടി വരികയാണ് പലസ്ഥലങ്ങളിലും. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അതിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന ആളുകളാണ്. നാട്ടില്‍ ഈ കൊലപാതക പ്രവണതകള്‍ തടയാന്‍ വേണ്ടി കൃത്യമായ ഇടപെടലുണ്ടാവണം. ആ കാര്യത്തില്‍ പൊലീസ് കര്‍ശനമായ സംവിധാനങ്ങളുമായി മുന്നോട്ട് വരണം,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കൂടാതെ യഥാർത്ഥ പ്രതികളെ മാറ്റിനിർത്തി ഡമ്മി പ്രതികളെ പൊലീസിന് മുന്നിൽ പാർട്ടികൾ എത്തിക്കുന്നതെന്ന ആക്ഷപമാണ് ഭരണം നിർവഹിക്കുന്ന മുന്നണിയിലെ പ്രമുഖ നേതാവ് ഉയർത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കേരളത്തിൽ ക്രമസമാധാനം പാടേ തകർന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള സർക്കാരിന്റെ നിഷ്‌ക്രിയതാണ് കൊലയാളികൾക്ക് വളമാകുന്നത്. ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് അക്രമം നടന്നതെന്നത് അക്രമത്തിന്റെ ഭീകരതയും പ്രതികളുടെ ഭരണസ്വാധീനവും വ്യക്തമാക്കുന്നവെന്നും അദ്ദേഹം കേരളത്തിൽ.
നന്ദുകൃഷ്ണയും സന്ദീപും ബിജുവും ഉൾപ്പെടെ നിരവധി പ്രവർത്തകരെയാണ് ബിജെപിക്ക് ഈയിടെ നഷ്ടമായത്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ പ്രവർത്തകരെ ഇല്ലാതാക്കുന്നത് ജനാധിപത്യപരമല്ല. അതത് സർക്കാരിന്റെ നിർദ്ദേശവും നിയമവുമാണ് പൊലീസ് നടപ്പാക്കുന്നത്. കേസിൽ സത്യസന്ധമായ അന്വേഷണം കൊണ്ടുവരണം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എന്തൊക്കെ അതിക്രമങ്ങൾ ഉണ്ടായാലും ദേശഭക്തി മുറുകെപിടിച്ച് സംഘപരിവാർ പ്രവർത്തകർ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha