തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ പിതാവിനെയും മകളേയും അതിക്രൂരമായി ആക്രമിച്ചു, പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തി പിടിച്ചും മർദ്ദനം, ആക്രമണത്തിന് പിന്നിൽ ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകൾക്കും നേരെയാണ് നാലംഗ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകള്‍ നൗറിന്‍ (17) എന്നിവരാണ് അക്രമിക്കപ്പെട്ടത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തി പിടിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha