പി.ടി: സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളില്‍ ഉറച്ച് നിന്ന് പൊരുതിയ നേതാവ്; പി ടി തോമസ് വിടങ്ങുമ്പോള്‍ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്! ഇത്രയേറെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അപൂര്‍വ്വമായിരുന്നു, വരും തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പി ടി തോമസ് ഒരു പാഠപുസ്തകമാണ്, പ്രിയങ്കരനായ പി ടി യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം! രമേശ് ചെന്നിത്തല
പ്രിയ നേതാവ് പി ടി തോമസിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല. പി.ടി: സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളില്‍ ഉറച്ച് നിന്ന് പൊരുതിയ നേതാവ്; പി ടി തോമസ് വിടങ്ങുമ്പോള്‍ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്! ഇത്രയേറെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അപൂര്‍വ്വമായിരുന്നു, വരും തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പി ടി തോമസ് ഒരു പാഠപുസ്തകമാണ്, പ്രിയങ്കരനായ പി ടി യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം എന്ന് കുറിക്കുകയാണ് രമേഷ് ചെന്നിത്തല.
വാക്കുകൾ ഇങ്ങനെ;
നാല്‍പ്പതിലധികം നീണ്ട വര്‍ഷങ്ങളുടെ ആത്മബന്ധമാണ് എനിക്ക് പി ടി തോമസുമായുള്ളത്. കോണ്‍ഗ്രസിലെ ഐ -എ വിഭാഗങ്ങള്‍ രണ്ടായി പിരിഞ്ഞ് നില്‍ക്കുന്ന കാലത്താണ് ഞാനും പി ടി തോമസും കെ എസ് യുവിന്റെ നേതൃത്വത്തില്‍ എത്തുന്നത്. അന്ന് മുതല്‍ ആരംഭിച്ച വ്യക്തിബന്ധം അദ്ദേഹത്തിന്റെ വിയോഗ നിമിഷം വരെ തുടര്‍ന്നു. അദ്ദേഹം ചികത്സയില്‍ കഴിയുന്ന വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പോയി അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. അമേരിക്കയില്‍ നിന്നുള്ള 22 ലക്ഷത്തോളം വിലവരുന്ന മരുന്ന് കുത്തിവച്ചാല്‍ പി ടി യുടെ കാര്യത്തില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ സ്പീക്കര്‍ എം ബി രാജേഷുമായി ബന്ധപ്പെടുകയും അമേരിക്കയില്‍ നിന്ന് ആ മരുന്നെത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കനത്ത ആഘാതമേല്‍പ്പിച്ച് കൊണ്ട് പി ടി വിടവാങ്ങുകയായിരുന്നു.
തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലും നിലപാടുകളിലും കടുകുമണി പോലും വീട്ടുവീഴ്ച ചെയ്യാത്തയാളായിരുന്നു അദ്ദേഹം. പാരിസ്ഥിതക വിഷയങ്ങളിലായാലും രാഷ്ട്രീയ വിഷയങ്ങളിലായാലും താന്‍ എടുത്ത നിലപാടില്‍ നിന്നും ആര്‍ക്കും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഴിയില്ലായിരുന്നു. അവസാന ശ്വാസം വരെ തനിക്ക് ശരിയെന്ന് തോന്നുന്നതിനായി പോരാടാന്‍ പി ടി തോമസിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ പ്രവര്‍ത്തിക്കുമ്പോഴും, ഇപ്പോള്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോഴുമൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ യാതൊരുമാറ്റവമുണ്ടായിരുന്നില്ല.
വളരെയേറെ ജനകീയനായ ഒരു നേതാവായിരുന്നു പി ടി തോമസ്. ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ രാഷ്ട്രീയമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിര്‍ത്തപ്പെടണമെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. നാല് തവണ എം എല്‍ എ ആയപ്പോഴും ഒരു തവണ എം പി ആയപ്പോഴും അങ്ങനെ തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതും.
2016 ല്‍ ഞാന്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റപ്പോള്‍ നിയമസഭയില്‍ അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം എനിക്ക് നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷ ആക്രമണത്തിന്റെ കുന്തമുന തന്നെയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരോ വിഷയങ്ങളും കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്വതീയമായിരുന്നു. പ്രതിപക്ഷ നേതൃനിരയില്‍ നിന്ന് പി ടി തോമസ് എഴുന്നേല്‍ക്കുമ്പോള്‍ സഭാ തലം നിശബ്ദമാകുമായിരുന്നു. സഭക്കുള്ളില്‍ സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്താനും ട്രഷറി ബെ്ഞ്ചിന്റെ വാദമുങ്ങളുടെ മുനയൊടിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അനാദൃശ്യമായിരുന്നു.
പി ടി തോമസ് വിടങ്ങുമ്പോള്‍ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്. ഇത്രയേറെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അപൂര്‍വ്വമായിരുന്നു. വരും തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പി ടി തോമസ് ഒരു പാഠപുസ്തകമാണ്. പ്രിയങ്കരനായ പി ടി യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.
https://www.facebook.com/Malayalivartha