വർക്കല എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം, അഞ്ചോളം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്

വർക്കല എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. സഹപാഠി ഓടിച്ച വാഹനം ഇടിച്ചാണ് കോളജ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വാഹനവുമായി എത്തിയപ്പോഴാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ഇടയില്‍ കോളേജ് ക്യാമ്പസിന് പുറത്ത് റോഡില്‍ കാറും മോട്ടോര്‍ ബൈക്കുകളും അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അമിത വേഗതയില്‍ ആയിരുന്ന കാര്‍ നിയന്ത്രണം തെറ്റി പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു.അതേ കോളേജില്‍ പഠിക്കുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയെയും അപകടത്തില്‍ പെടുകയായിരുന്നു തുടര്‍ന്ന്.വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ശ്രീനാരായണ മിഷന്‍ ഹോസ്പിറ്റല്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha