ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയിൽ എത്താഞ്ഞത് എന്തുകൊണ്ട്?ആ സമൻസ് ഓഫീസ് ക്ലാർക്ക് തമ്പാനൂർ പൊലീസിന് കൈമാറിയില്ല....അട്ടിമറി നടന്നിട്ടുണ്ടന്ന് സംശയം പ്രകടിപ്പിച്ച് മെൻസ് റൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ്.......

ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയിൽ ഹാജരാകാതിരുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.മെൻസ് റൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മി ദിയാസന ശ്രീലക്ഷ്മി അറയ്ക്കൽ ഇവർ മൂന്നുപേരും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കണമെന്ന് ജുഡീഷ്യൽ മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവ് പുറപ്പെടിവിച്ചിട്ടും ഇവർ കോടതിയിൽ ഹാജരാകാതിരുന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.എന്നാൽ
കോടതിയിൽ ഹാജരാകാനുള്ള സമൻസ് ഓഫീസ് ക്ലാർക്ക് തമ്പാനൂർ പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് മെൻസ് റൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് പ്രതികരിക്കുന്നത്.
ഇതുകൊണ്ടാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും കോടതിയിൽ ഹാജരാകാതിരുന്നത് എന്നാണ് വിവരം.കോടതിയിൽ നിന്നും സമൻസ് തമ്പാനൂർ പൊലീസിന് കൈമാറണം.ഇത് തമ്പാനൂർ പോലീസ് ആണ് പ്രതികൾക്ക് കൈമാറേണ്ടത്.എന്നാൽ ഇങ്ങനെയൊരു സമൻസ് കോടതിയിൽ നിന്നും തമ്പാനൂർ പോലീസിന് കൈമാറിയിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ തന്നെ ഇവർക്ക് സമൻസ് അയക്കാൻ കോടതി വീണ്ടും ഉത്തരവ് ഇട്ടിരിക്കുന്നതും.വാദം മാർച്ച് 3 ലേക്ക് മാറ്റിയതും.
എന്നാൽ എന്തുകൊണ്ടാണ് ഓഫീസ് ക്ലർക്ക് കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സമസ് അയക്കാഞ്ഞത് എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.കോടതിയിൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയൊ ദിയാ സനയോ ശ്രീലക്ഷ്മി അറയ്ക്കലോ ഇവരുടെ വക്കീലോ ആരും തന്നെ എത്തിയിരുന്നില്ല.ഇതിൽ എന്തെങ്കിലും ഇടപെടൽ നടന്നോ എന്നുള്ളതാണ് സംശയമായി കിടക്കുന്നത്.നേരത്തെ സർക്കാർ ഇവരെ ശക്തമായി പിന്തുണച്ചഗിരുന്നെങ്കിലും ഇപ്പോൾ കയ്യൊഴിഞ്ഞ സമീപനമാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉള്ളത്.
എന്നാൽ ആദ്യമൊക്കെ സര്ക്കാര് പൂർണ്ണമായും ഭാഗ്യലക്ഷ്മിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.മാത്രവുമല്ല ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാാര്‍ കേരളാ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെ ഭാഗ്യലക്ഷ്മി പ്രശ്‌നവും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങിയത്.
എന്നാൽ എല്ലാ കോണിൽ നിന്നും വിമർശനം ഉയർന്നതോടെ നിയമം നടപ്പിലാക്കില്ലെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ കൂടാതെ തന്നെ പൊലീസിന്റെ താല്‍പ്പര്യം തിരുകികയറ്റിയ നിയമ നിര്‍മ്മാണം പിണാറായി വിജയനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിലാണ് കരട് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. ഒക്ടോബര്‍ 21-നു നടന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തത്.
ട്രോളുകളെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെയും നിയന്ത്രിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കനുകൂലമാകുന്ന നടപടിയിലൂടെ അവരുടെ വിശ്വാസം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, അവ്യക്തമായ രീതിയില്‍ ഭേദഗതി തയ്യാറാക്കപ്പെട്ടതോടെ അതു തിരിച്ചടിച്ചു. ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ട് ഓര്‍ഡിനന്‍സാകാന്‍ മൂന്നാഴ്ചയോളമെടുത്തു.രാഷ്ട്രീയപ്പാര്‍ട്ടികളുടേതുള്‍പ്പെടെ പരാതികള്‍ വന്നതോടെയാണ് നിയമപരിശോധനയ്ക്കുശേഷം ഒപ്പിട്ടാല്‍ മതിയെന്ന് രാജ്ഭവന്‍ തീരുമാനിച്ചത്.
ഭാഗ്യലക്ഷ്മിയും കൂട്ടാളികളും മുറിയിൽ കയറിയത് അനുവാദം ഇല്ലാതെയാണെന്നും അതിലൊരാൾ മാസ്ക് പോലും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും വിജയ് പി നായര്‍ കോടതിയിൽ വാദിച്ചത്. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന മൈക്ക് നശിപ്പിച്ചു. പരാതിയുണ്ടെങ്കിൽ അവര‍്ക്ക് കോടതിയെ സമീപിക്കാമായിരുന്നു എന്നും നിയമം കയ്യിലെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ലെന്നും വിജയ് പി നായര്‍ കോടതിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha