തന്റെ സംസ്‌ക്കാര ചടങ്ങിൽ ഈ പാട്ട് പതിഞ്ഞ താളത്തിൽ വെക്കണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അന്ത്യാഭിലാഷമായിരുന്നു.സത്യന് വേണ്ടി വയലാർ എഴുതിയ ആ മനോഹര ഗാനം ആലപിച്ചുകൊണ്ട് തന്നെ നമുക്ക് പി ടി തോമസിനെ യാത്രയാക്കാം...

സത്യനുവേണ്ടി വയലാർ എഴുതിയ വരികളായിരുന്നു 'ചന്ദ്രകളഭം ചാർത്തിയൊരുങ്ങും' തീരം എന്ന ഗാനം...വയലാർ ചുരുട്ടിയെറിഞ്ഞ കടലാസ്സിൽ നിന്നും പിറവിയെടുത്തത്.തിരുവനന്തപുരം നെയ്യാർഡാമിനടുള്ള പ്രോജക്ട് ഹൗസിൽ വച്ചാണ് എക്കാലത്തെയും അനശ്വരമായ ഗാനം വയലാർ എഴുതുന്നത്.
വയലാറിനെ പാട്ടെഴുതാനേൽപിച്ചിട്ട് നിർമ്മാതാവും സംഘവും സ്ഥലംവിട്ടു. പിറ്റേന്ന് അവരത്തെുമ്പോൾ കവി നല്ല ഉറക്കം. അദ്ദേഹം ഉണരുംവരെ കാത്തിരിക്കാനുമാവില്ല. പക്ഷേ പാട്ടില്ല. വിളിച്ചിട്ടും ഉണർന്നില്ല. മുറിയിൽ നിരവധി പേപ്പറുകൾ ചുരുട്ടിയിട്ടിരിക്കുന്നു. അവർ പരിശോധിക്കുമ്പാൾ പല പേപ്പറിലായി പല വരികൾ. അത് കൂട്ടി യോജിപ്പിച്ചപ്പോൾ അതി മനോഹരമായ ഒരു ഗാനം.
ഈ ഗാനമാണത്രെ 'ചന്ദ്രകളഭം ചാർത്തയുറങ്ങും തീരം' എന്ന അനശ്വരമായ ഗാനം.ഇപ്പോൾ ഇത് പറയാൻ ഒരു കാരണമുണ്ട് നമുക്ക് പ്രിയപ്പെട്ട പി ടി തോമസിന് ഏറെ ഇഷ്ടമുള്ള ഗാനമായിരുന്നു ഇത്.തന്റെ സംസ്‌ക്കാര ചടങ്ങിൽ ഈ പാട്ട് പതിഞ്ഞ താളത്തിൽ വെക്കണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അന്ത്യാഭിലാഷമായിരുന്നു.സത്യന് വേണ്ടി വയലാർ എഴുതിയ ആ മനോഹര ഗാനം ആലപിച്ചുകൊണ്ട് തന്നെ നമുക്ക് പി ടി തോമസിനെ യാത്രയാക്കാം...
https://www.facebook.com/Malayalivartha