എട്ട് വയസ്സുകാരിയെ നാല് വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 50 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

എട്ട് വയസ്സുകാരിയെ നാല് വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 50 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കിയില്‍ തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവാണ് ശിക്ഷ.
ഇതേ കുറ്റം ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചതിന് വീണ്ടും 20 വര്‍ഷവും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിന് അഞ്ച് വര്‍ഷം തടവും കോടതി വിധിക്കുകയായിരുന്നു. എന്നാല്‍ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ വിധിപ്രസ്താവനയില്‍ പറയുന്നത്.
പിഴയായി വിധിച്ചിരിക്കുന്ന തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. ഇതിനുപുറമെ 50000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. 2017ല്‍ തങ്കമണി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha