മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; ലോറിയില്‍ ക്ലീനറും ഡ്രൈവറും അടക്കം 9 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം

പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനന്‍, ബാബു, നാരായണന്‍, സുന്ദര എന്നിവരാണ് മരിച്ചത്.
ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു. കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം. ലോറിയില്‍ ക്ലീനറും ഡ്രൈവറും അടക്കം 9 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha