കുടുംബപ്രശ്നം രൂക്ഷമായതോടെ പൊലിസ്സ്റ്റേഷനിൽ പരാതിയുമായി എത്തി; സംഭവം മുതലെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയുമായി അടുപ്പത്തിലായി; കേസില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞ് വീട്ടിലെ സ്ഥിരം സന്ദർശകനായി, ഒടുവിൽ കണ്ണുവെച്ചത് പ്രായപൂർത്തിയാകാത്ത മകളെ, വിതുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പല തവണ; സംഭവം അമ്മയെ അറിയിച്ചിട്ടും പ്രതിയുടെ പ്രവൃത്തിക്ക് കൂട്ട് നിന്ന്! പ്രതിയെ പിടികൂടി പൊലിസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിതുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ റിമാന്‍ഡില്‍. പാലോട് കള്ളിപ്പാറ റോസ്ഹില്ലില്‍ ശശിധരന്റെ മകന്‍ അനൂപാണ് (39) കേസില്‍ ജയിലിലായിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം പോക്സോ കോടതിയാണ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവിടെ വെച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുകയായിരുന്നു. കേസില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങള്‍ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്.
ഇത് മുതലെടുത്തുകൊണ്ടായിരുന്നു ഇയാൾ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം സന്ദർശകനായി മാറിയത്. വീട്ടില്‍ വച്ച് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം പെണ്‍കുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നായിരുന്നു കേസിൽ പറയുന്നത്.
കേസിലെ രണ്ടാം പ്രതിയാണ് പെൺകുട്ടിയുടെ അമ്മ. ഒന്നാംപ്രതിയായ അനൂപിന്റെ ജാമ്യ അപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് വിതുര പോലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ .കെ.അജിത് പ്രസാദാണ് ഹാജരായത്.
https://www.facebook.com/Malayalivartha