വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി യു.കെയിലേയ്ക്ക് പോകാന്‍ ശ്രമിച്ച മലയാളി പിടിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.
ഗുല്‍ബര്‍ഗ്ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളുപയോഗിച്ച് വിദ്യാര്‍ത്ഥി വിസയാണ് സോജു തരപ്പെടുത്തിയത്. ഗുല്‍ബര്‍ഗ്ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളും എന്‍.വി. ഡിഗ്രി കോളേജിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കാന്‍ 65,000 രൂപയാണ് നല്‍കിയത് .
ബ്രിട്ടീഷ് എയര്‍വെയ്‌സിലാണ് സോജു കഴിഞ്ഞദിവസം യു.കെ.യിലേക്കു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമിഗ്രേഷന്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് യുവാവിന്റെ രേഖകളില്‍ സംശയം തോന്നി. തുടര്‍ന്ന് യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ സര്‍ട്ടഫിക്കറ്റുകളുപയോഗിച്ചാണ് വിസ തരപ്പെടുത്തിയതെന്ന് സമ്മതിച്ചത് .
കേരളത്തിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുന്ന ഡെന്നി എന്ന ആള്‍വഴി പരിചയപ്പെട്ട ബെംഗളൂരുവിലെ അനുരാഗാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ തരപ്പെടുത്തിത്തന്നതെന്നും യുവാവ് പറഞ്ഞു .യു.കെ.യിലേക്കുള്ള വിദ്യാര്‍ത്ഥി വിസയുള്‍പ്പെടെയുള്ള രേഖകളും ഡെന്നിയാണ് തരപ്പെടുത്തിയത്. ഇതിനായി ഒമ്ബത് ലക്ഷം രൂപ നല്‍കിയതായും യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha