മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് അപകടത്തില്‍പ്പെട്ടു; സിഐ അടക്കം 4 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ: അപകടകാരണം ബൈക്ക് യാത്രികന്‍ വെട്ടിച്ചതാണോ എന്ന് സംശയം, ബൈക്ക് യാത്രികനെ തിരഞ്ഞ് പൊലിസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു നാലു പോലീസുകാര്‍ക്ക് പരിക്ക്.
കളമശേരി പ്രീമിയര്‍ ജംഗ്ഷനിലാണ് അപകടം. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങി വരുന്ന വഴിയിലാണ് സംഭവം നടന്നത്. സിഐ അടക്കം നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്.
പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ വെട്ടിച്ചതാണ് അപകട കാരണമെന്നു പറയുന്നു. ബൈക്ക് യാത്രികനെ പൊലീസ് തിരയുന്നുണ്ട്. വൈകിട്ട് 5.30 ഓടെയാണ് അപകടം.
https://www.facebook.com/Malayalivartha