പുതുവര്‍ഷം മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ കൈ പൊള്ളും; ബാങ്കുകള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു

മാസത്തില്‍ പല തവണ എടിഎമ്മില്‍ നിന്നും പണം എടുത്ത് ചെലവാക്കുന്നവര്‍ക്ക് വലിയൊരു പണി വരികയാണ്. ജനുവരി മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ച് നടത്താന്‍ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആണ് അധിക തുക ഈടാക്കുക.
നിലവില്‍ പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കില്‍ ഓരോ ഉപഭോക്താവും നല്‍കുന്നുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം നല്‍കണം.
ഈ നിരക്കുകള്‍ ഈടാക്കുന്നതിന് മുമ്ബായി, എല്ലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സ്വന്തം ബാങ്കുകളില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ അനുവദിക്കുന്നുണ്ട്. പണം ഇടപാടുകളും, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍, ബാലന്‍സ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉള്‍പ്പെടെയാണിത്.
https://www.facebook.com/Malayalivartha