എന്തൊരു നാടാ ഈ നാട്... കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി; കേരളം വാജ്‌പേയിക്കിഷ്ടമുള്ള നാട്; പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ അദ്ദേഹം ഈ നാടാണ് തിരഞ്ഞെടുത്തത്; ഗവര്‍ണറേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് രാഷ്ട്രപതി

കേരളത്തെ ഇഷ്ടപ്പെടുന്നവര്‍ ഏറെപ്പേരുണ്ട്. എന്നാല്‍ പലപ്പോഴും അതാരും തുറന്ന് പറയില്ല. പകരം ഗുജറാത്തിനെ മാതൃകയാക്കണം അല്ലെങ്കില്‍ യുപിയെ മാതൃകയാക്കണം എന്നാണ് പറയാറ്. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പുകഴ്ത്തുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രിയായിരുന്ന, അന്തരിച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ഡിസംബര്‍ 25നാണ്. പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ അദ്ദേഹം ഈ നാടാണ് തിരഞ്ഞെടുത്തത് എന്നതു ഞാന്‍ ഓര്‍ക്കുകയാണ്. കുമരകത്ത് വേമ്പനാട്ട് കായലിന്റെ തീരത്ത് ചെലവഴിച്ച അഞ്ച് ദിനങ്ങള്‍ അദ്ദേഹത്തിലെ കവിക്കും ചിന്തകനും പ്രചോദനമേകി. അദ്ദേഹം കാവ്യങ്ങളുടെ ഒരു പരമ്പരതന്നെ രചിച്ചു. രാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പേരെടുത്ത് പറഞ്ഞ് രാഷ്ട്രപതി അഭിനന്ദിച്ചു. പൊതുസേവനരംഗത്ത് ഏറ്റവും പരിചയസമ്പന്നരും സമര്‍ത്ഥരുമായ വ്യക്തിത്വങ്ങളാണിവര്‍. ഗവര്‍ണറുടെ മാര്‍ഗനിര്‍ദേശങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വവും കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എന്‍. പണിക്കറുടെ വെങ്കലപ്രതിമ അനാച്ഛാദന ചടങ്ങിലാണ് കേരളത്തെ പുകഴ്ത്തിയത്.
പി.എന്‍.പണിക്കര്‍ പാകിയ അടിത്തറയുള്ളതുകൊണ്ടാണ് സാക്ഷര കേരള പ്രസ്ഥാനം ജനകീയവും ഫലപ്രദവുമായതെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളം നൂറുശതമാനം സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി മാറിയതിന് പിന്നിലും വിദ്യാഭ്യാസത്തില്‍ മഹത്തായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതിലും പണിക്കരുടെ മാര്‍ഗദര്‍ശിത്വമുണ്ട്.
വായനശാലകളെയും സാക്ഷരതയെയും ജനകീയ സാംസ്‌കാരിക പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. ഇതിലൂടെ സാധാരണക്കാര്‍ക്ക് ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹദ് വ്യക്തികളുടെ ചിന്തകളെയും ആദര്‍ശങ്ങളെയും അടുത്തറിയാന്‍ കഴിഞ്ഞു.
പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതും രാജ്യത്തെ ചില ജില്ലകളില്‍ വികസന പരിപാടികള്‍ ഏറ്റെടുക്കുന്നതിനായി പണിക്കര്‍ ഫൗണ്ടേഷനെ നിതി ആയോഗ് സഹകരിപ്പിക്കുന്നതും കേരള ഗവണ്‍മെന്റ് പി.എന്‍. പണിക്കര്‍ വിജ്ഞാന വികാസ കേന്ദ്രം എന്ന സ്വയംഭരണ സ്ഥാപനത്തിനു തുടക്കം കുറിക്കുന്നതും ഇതിന്റെയെല്ലാം അംഗീകാരമായാണ്. ദേശീയ വായനാദൗത്യം 2022ഓടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത രാജ്യത്തെ 30 കോടി ജനതയിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതും ഇതേ പശ്ചാത്തലത്തിലാണ്.
കൊവിഡ് പാേരാട്ടത്തില്‍മലയാളി അഭിമാനമായിലോകമാകെ കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും മുന്നില്‍ നിന്ന് പോരാടിയത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രവാസികളില്‍ കേരളത്തില്‍ നിന്നുള്ള പരിശ്രമശാലികള്‍ വന്‍തോതില്‍ പണമയയ്ക്കുക മാത്രമല്ല, അവര്‍ തൊഴില്‍ ചെയ്യുന്നിടത്ത് ഇന്ത്യയുടെ യശസ്സ് വളരെയധികം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പൂജപ്പുര മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍, കെ.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ.പി.ജെ.കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. വെങ്കല പ്രതിമ നിര്‍മ്മിച്ച കെ.എസ്. സിദ്ധനെ ചടങ്ങില്‍ അനുമോദിച്ചു. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി കേരളത്തിന്റെ ആദരവും മെമന്റോയും സമര്‍പ്പിച്ചു.
രാവിലെ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍. ബാലഗോപാല്‍, പ്രൊഫ. പി.ജെ. കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനില്‍ താമസിച്ച രാഷ്ട്രപതി ഇന്നലെ വൈകിട്ട് അഞ്ചിന് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 10.20ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.
"
https://www.facebook.com/Malayalivartha