ശൊ അല്‍പം കടുപ്പം തന്നെ... സോഷ്യല്‍ മീഡിയ വഴിയുള്ള ചാറ്റിംഗ് വിലക്കിയത് പെണ്‍കുട്ടിക്ക് സഹിക്കാനായില്ല; സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി; അവസാനം എല്ലാം തെളിഞ്ഞപ്പോഴേക്കും സമയം വൈകി; സോഷ്യല്‍ മീഡിയ അഡിക്ടായ കുട്ടി ചെയ്തത്

മലപ്പുറം എടപ്പാളില്‍ നിന്നാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത വരുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി.
ചങ്ങരംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് സഹോദരനെ കുടുക്കാന്‍ തന്ത്രം മെനഞ്ഞത്. സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിനേയും ചാറ്റിങ്ങിനേയും വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് സഹോദരനെ കുടുക്കാന്‍ തന്ത്രം മെനഞ്ഞത്.
സഹോദരന്‍ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈല്‍ഡ് ലൈന്‍ മുഖേന പരാതി നല്‍കുകയായിരുന്നു. ഇവര്‍ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂര്‍ ഡിവൈഎസ്പിയുടെയും നിര്‍ദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് കേസ് എടുക്കുകയും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗണ്‍സലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി. പക്ഷേ സഹോദരന് കേസില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഇനിയും നൂലാമാലകള്‍ കടക്കണം.
അതേസമയം അയല്‍വാസിയായ ബാലികയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി സോജനെ(33)യാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ കഠിനതടവ് 20 വര്‍ഷമായി ചുരുങ്ങും.
ബാലികയ്ക്ക് 8 വയസുള്ളപ്പോള്‍ മുതല്‍ 4 വര്‍ഷം നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. സ്‌കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിനു പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സലിങ്ങിലാണു കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. കമ്മിറ്റിയുടെ പരാതിപ്രകാരം തങ്കമണി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്കു നല്‍കാനും ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. സനീഷ് ഹാജരായി.
അതേസമയം വെള്ളാവൂരില്‍ ആറു വയസ്സുകാരനെ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി ഉണ്ടായി. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂര്‍ കുളക്കോട്ടുകുന്നേല്‍ ബിജു-ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
അയല്‍വാസിയുടെ വീട്ടിലെ മോട്ടര്‍ കേടാക്കിയെന്ന പരാതിയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ വടികൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇതു തടയുകയും തുടര്‍ന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിക്കുകയും ചെയ്തു.
ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായതായി ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha