ഒരിക്കലും മരിക്കാത്ത ചിത്രങ്ങള്‍... മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു; മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍; കൂടുതല്‍ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ അപൂര്‍വ പ്രതിഭ

ഇത്രയൊന്നും സാങ്കേതികവിദ്യയൊന്നും വരും മുമ്പ് അത്ഭുതങ്ങള്‍ സൃഷ്ടിച്ച സംവിധായകനായ കെ.എസ്.സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആദ്യ മലയാള സിനിമ കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച 'കണ്ണും കരളും'. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ്.
ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകളുടെ പേരില്‍ 2009ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
1931ല്‍ പാലക്കാട് സുബ്രഹ്മണ്യംലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.
സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു് സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പുരസ്‌കാരങ്ങളാണ് ലഭിച്ചത്
കേരള സംസ്ഥാന പുരസ്‌കാരം
1970 മികച്ച സംവിധായകന്‍ (അരനാഴിക നേരം)
1971 മികച്ച സംവിധായകന്‍ (കരകാണാകടല്‍)
1972 മികച്ച സംവിധായകന്‍ (പണി തീരാത്ത വീട്)
1972 മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 മികച്ച സംവിധായകന്‍(ഓപ്പോള്‍)
1980 മികച്ച ചിത്രം (ഓപ്പോള്‍)
2009 മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം
ദേശീയ ചലചിത്ര പുരസ്‌കാരം
1965 മികച്ച മലയാളചലച്ചിത്രം ( ഓടയില്‍ നിന്ന്)
1969 മികച്ച മലയാളചലച്ചിത്രം ( അടിമകള്‍)
1971 മികച്ച മലയാളചലച്ചിത്രം ( കരകാണാകടല്‍)
1972 മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോള്‍)
1990 മികച്ച ചലച്ചിത്രം (മറുപക്കം)
1990 മികച്ച തിരക്കഥ (മറുപക്കം)
1994 മികച്ച തമിഴ് ചലച്ചിത്രം (നമ്മവര്‍)
1995 മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)
ഇതാര്‍ക്ക് അവകാശപ്പെടാനുണ്ട്. താനൊരു കഥ പറച്ചിലുകാരനാണെന്നാണ് സേതുമാധവന്‍ എപ്പോഴും പറയുന്നത്. എന്തുകൊണ്ടാണ് പുസ്തകങ്ങള്‍ സിനിമയാക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കണ്ണൂരുകാരനായ സുകുമാരനാണ് ആ ആഗ്രഹം എന്നിലേക്ക് കൊണ്ടുവന്നത്. സിനിമയിലേക്ക് എത്തിയ ശേഷം ഞാന്‍ വായിക്കുന്ന ഓരോ പുസ്തകളും സിനിമയാക്കാന്‍ പറ്റുന്നതാണോ എന്ന വിചാരത്തോടെയാണ് വായിക്കുക. സത്യന്റെ അഭിനയ പാടവം കണ്ട ശേഷം സത്യനായുള്ള കഥാപാത്രങ്ങള്‍ തേടി വായിക്കുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. സത്യന്‍ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും കഥാപാത്രമായി ജീവിക്കുകയായിരുന്നു. സത്യാനായി ചെയ്ത സിനിമകളില്‍ അതുകൊണ്ട് തന്നെ ഞാന്‍ വിജയിച്ചുവെന്നാണ് കരുതുന്നതെന്നാണ് സേതുമാധവന്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha