ഈ ദിവസങ്ങളിൽ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം, ശബരിമല കാനനപാത 30ന് തുറക്കും

ഡിസംബര്‍ 25 ശനിയാഴ്ച തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശബരിമല മണ്ഡല കാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.
ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.
അതേസമയം, എരുമേലിയിൽ നിന്ന് കരിമല വഴി ശബരിമലയ്‌ക്കുള്ള കാനനപാത 30ന് തന്നെ തുറന്നേക്കും. ബുധൻ പമ്പയിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. പാതയുടെ നവീകരണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 18 കിലോമീറ്റർ പൂർണമായും പെരിയാർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്‌ക്ക് 35 കിലോമീറ്റർ ദൈർഘ്യമുണ്ട്.
എട്ട് പ്രധാന ഇടത്താവളങ്ങൾ 8 ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നവീകരിക്കുന്നത്. തദ്ദേശവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഡിപികളുടെ പ്രവർത്തനം 50 ശതമാനത്തോളം പിന്നിട്ടതായി യോഗം വിലയിരുത്തി. കാനനപാതയിൽ പ്രധാനമായും 18 കിലോമീറ്റർ ദൂരമാണ് നവീകരിക്കേണ്ടത്. ഇതാണ് പ്രധാനമായും പൂർത്തീകരിക്കുന്നത്.
https://www.facebook.com/Malayalivartha