അമിതലഹരിയില്‍ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു... അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമം, പതിനാലുകാരന്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍... സംഭവം തിരുവനന്തപുരത്ത്

അമിതലഹരിയില്‍ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു... അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമം, സംഭവം തിരുവനന്തപുരത്ത് .
പതിനാലുകാരന്‍ ഉള്‍പ്പടെ ആറ് പേരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ നിരവധി കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളാണ്.
വര്‍ക്കല ഷാജി(ഫാന്റം പൈലി), രതീഷ്(കണ്ണപ്പന്‍ രതീഷ്), അജയ്, ഉമ്മര്‍, അഖില്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് പിഎംജിക്ക് സമീപം അപകടത്തില്‍പ്പെട്ടത്. കോവളത്തു നിന്നും വര്‍ക്കലയ്ക്ക് പോകുകയായിരുന്നു സംഘം. അപകടം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ലഹരിയിലായിരുന്ന ഇവര്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ആറുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പള്ളിക്കലില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഷാജിയെയും രതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ളപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തുവെച്ച് ട്രയിനില്‍നിന്നു ചാടി ഷാജി രക്ഷപ്പെട്ടിരുന്നു. കോവളത്തും വര്‍ക്കലയിലേക്കുമുള്ള ഇവരുടെ യാത്ര എന്തിനായിരുന്നതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും.
"
https://www.facebook.com/Malayalivartha