കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിക്ക് മടങ്ങും.... രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി, രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ്

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്നത്.
രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.
കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികള്‍ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവര്‍ രാഷ്ട്രപതിയെ യാത്രയാക്കിയത്.
കൊച്ചിയില്‍ നിന്ന് രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഗ്രന്ഥശാല പ്രസ്ഥാത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കറിന്റെ പ്രതിമ പൂജപ്പുരയില്‍ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയത്.
നേരത്തെ പി എന്‍ പണിക്കറിന്റെ പ്രതിമ അനാവരണം ചെയ്യവേ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രപതി ഏറെ പ്രകീര്‍ത്തിച്ചിരുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും വിദേശത്തുള്‍പ്പടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
"
https://www.facebook.com/Malayalivartha