സംഘപരിവാരത്തിന്റെ, മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചുകളഞ്ഞിരിക്കുന്നു; പകരം വെക്കാനാവാത്തതാണ് നഷ്ടപ്പെട്ടതെന്നറിയാഞ്ഞിട്ടല്ല; പക്ഷെ കുറച്ചു മണിക്കൂറുകൾ അവിടെ ചിലവിട്ടതിനു ശേഷം ഇറങ്ങാൻ തുടങ്ങുമ്പോൾ ഒന്നേ ഉറപ്പു കൊടുത്തുള്ളൂ; കൂടെയുണ്ടാകും; രഞ്ജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കൃഷ്ണകുമാർ

എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ വീട്ടിൽ നടൻ കൃഷ്ണ കുമാർ എത്തിയിരുന്നു. കുടുബത്തിനോടൊപ്പമുണ്ടാകുമെന്ന് വാക്ക് ഉറപ്പുനൽകിയായിരുന്നു കൃഷ്ണകുമാർ അവിടെ നിന്നും തിരിച്ചു പോയത്. രഞ്ജിത്തിനെ വീട് സന്ദർശിച്ച ശേഷം കൃഷ്ണകുമാർ വളരെയധികം നിർണായകമായ വാക്കുകളാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സംഘപരിവാറിന്റെ മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചു കളഞ്ഞിരിക്കുന്നുവെന്ന് വീട് സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വിധിയുടേയോ അതോ ചില കൊലപാതകികളുടേയോ പ്രഹരത്തിൽ തകർന്നടിഞ്ഞു പോകാമായിരുന്ന രഞ്ജിത്തിന്റെ കുടുംബം തിരിച്ചുവരുന്നത് തനിക്ക് കാണാൻ സാധിച്ചുവെന്നും നാല് പെൺമക്കളുള്ള ഒരച്ഛനാണ് താൻ എന്നും അദ്ദേഹം പറഞ്ഞു .
രഞ്ജിത്തിനെ പോലെ ഭാര്യയുടേയും അമ്മയുടേയും സ്‌നേഹവും കരുതലും അനുഭവിച്ചുപോന്ന ഒരാൾ. കൊല്ലപ്പെട്ടത് തന്റെ സഹോദരനാണെന്നും അദ്ദേഹത്തിന് ഇന്നിത് വരാമെങ്കിൽ താനും സുരക്ഷിതനല്ലെന്ന് കൃഷ്ണകുമാർ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
മനസ്സിൽ അല്പമെങ്കിലും നന്മയവശേഷിക്കുന്ന എല്ലാ മലയാളികളേയും തീരാത്ത വേദനയിലാഴ്‌ത്തി ഇവിടം വിട്ടുപോകേണ്ടി വന്ന പ്രിയ സഹോദരൻ അഡ്വ: ശ്രീ രഞ്ജിത്തിന്റെ കുടുംബത്തെ ഇന്ന് രാവിലെ ആലപ്പുഴ വെള്ളക്കിണർ ജംഗ്‌ഷനടുത്തുള്ള കുന്നും പുറത്തു വീട്ടിൽ ചെന്നുകണ്ടു.
അപ്രതീക്ഷിതമായ വിധിയുടെ (അതോ ചില കൊലപാതകികളുടെയോ? കാലം കണക്കുപറയട്ടെ) പ്രഹരത്തിൽ തകർന്നടിഞ്ഞുപോകാമായിരുന്ന ഒരമ്മയും ഭാര്യയും രണ്ടു പെൺമക്കളും പക്ഷെ അസാധാരണമായ മനക്കരുത്തോടെയും സമചിത്തതയോടെയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് എനിക്ക് കാണാൻ സാധിച്ചു.
നമ്മുടെ, സംഘപരിവാരത്തിന്റെ, മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചുകളഞ്ഞിരിക്കുന്നു. പകരംവെക്കാനാവാത്തതാണ് നഷ്ടപ്പെട്ടതെന്നറിയാഞ്ഞിട്ടല്ല, പക്ഷെ കുറച്ചു മണിക്കൂറുകൾ അവിടെ ചിലവിട്ടതിനു ശേഷം ഇറങ്ങാൻ തുടങ്ങുമ്പോൾ ഒന്നേ ഉറപ്പു കൊടുത്തുള്ളൂ. കൂടെയുണ്ടാകും. കൂടെയുണ്ട്.
നാല് പെണ്മക്കളുള്ള ഒരച്ഛനാണ് ഞാൻ. ഭാര്യയുടെയും അമ്മയുടേയുമൊക്കെ സ്നേഹവും കരുതലും എന്നും അനുഭവിച്ചുപോന്ന ഒരാളും. കനം വെച്ച മനസ്സുമായി തിരിച്ചു യാത്ര പുറപ്പെടുമ്പോൾ മനസ്സിലുണ്ടായിരുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം. കൊല്ലപ്പെട്ടത് എന്റെ സഹോദരൻ തന്നെ.
ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ, ഞാനും സുരക്ഷിതനല്ല തന്നെ.ഇപ്പോൾ ഞാനീ പോസ്റ്റെഴുതുമ്പോൾ, കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ, ഇതുവായിക്കുന്ന സുഹൃത്തേ, നിങ്ങളും സുരക്ഷിതനല്ല തന്നെ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha