നടനും സംവിധായകനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു; അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് ; ആശംസകളുമായി ആരാധകർ

നടനും സംവിധായകനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരിക്കുന്ന വിവരം അദ്ദേഹം തന്നെ തന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംഷ പ്രകടത്തിപ്പിക്കുന്നുണ്ട് . അദ്ദേഹം ആശുപതിയിലാണെന്ന വിവരം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ചത് മേപ്പടിയാൻ സിനിമയുടെ പോസ്റ്റർ ആണ് .സാന്താക്രൂസിലെ വർത്തിങ്ങലെ എന്ന പുതിയ ഗാന ലിങ്കും അദ്ദേഹം പങ്കു വച്ചിരിക്കുകയാണ്. അതേസമയം ശസ്ത്രക്രിയ നടന്നത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. മേജർ രവി തന്നെയായിരുന്നു ഈ വിവരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തന്റെ അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരോടും സ്‌നേഹമെന്നും താനിപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതോടെ നിരവധി ആൾക്കാർ പ്രതികരണവുമായി രംഗത്തെത്തി. സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള ആളുകൾ മേജർ രവിക്ക് സുഖപ്രാപ്തി നേരുകയുണ്ടായി. ആരാധകർക്കിടയിൽ വളരെ വലിയ നടുക്കമാണ് ഈ വിവരം ഉണ്ടായിരിക്കുന്നത്. എങ്കിലും അദ്ദേഹം സന്തോഷത്തോടെയിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യം തന്നെയാണ്.
അതേസമയം കുനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് മേജർ രവി പറഞ്ഞ കാര്യങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പെട്ടെന്ന് മഞ്ഞു കയറുന്ന പ്രദേശമാണതെന്നും പിന്നീട് മുന്നിലുള്ളതൊന്നും പൈലറ്റിന് കാണാന്‍ പറ്റില്ലെന്നും അതായിരിക്കാം അപകടത്തിന് കാരണമായതെന്നുമാണ് മേജര്‍ രവി പറഞ്ഞത് . കശ്മീരില്‍ പോലും ഇത്തരത്തില്‍ മഞ്ഞുവീഴുന്ന സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha