മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ! ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ; സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം; എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുകയെന്ന് ശ്രീജിത്ത് പണിക്കർ

മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ! ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം.
എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുകയെന്ന് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ! ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ.
ഇവർക്കൊന്നും വിശുദ്ധരാകാൻ മരണത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുക. ജീവിച്ചിരിക്കുമ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുക.
അനഭിമതരായവരുടെ മരണങ്ങളിൽ ഇനിയും നിങ്ങൾ ഈ വാക്യം ആവർത്തിക്കും. അത് നിങ്ങളുടെ നേതൃത്വ പാപ്പരത്തത്തെയും വിവരക്കേടിനെയും തുടർന്നും ഞങ്ങൾക്കു മുൻപിൽ തുറന്നുകാട്ടും. വന്ദിച്ചില്ലെങ്കിലും (അനവസരത്തിലെങ്കിലും) നിന്ദിക്കരുതെന്ന പ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ അഭിനയിക്കാനെങ്കിലും ശ്രമിക്കുക. നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം.
https://www.facebook.com/Malayalivartha