നടന്‍ രാജന്‍ പി.ദേവിന്റെ മരുമകളുടെ മരണത്തിൽ ഭാര്യയ്ക്ക് മുൻകൂർ ജാമ്യം, കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഡിഐജി ഹര്‍ഷിത അട്ടലൂരിക്ക് ,അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഡിഐജി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശം

അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭാര്യ ശാന്തമ്മയ്ക്ക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സൗത്ത് സോണ്‍ ഡിഐജി ഹര്‍ഷിത അട്ടലൂരിയെ ഏല്‍പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്തമ്മയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ നിര്‍ദേശം.
തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഡിഐജി ഉറപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഒരാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha