എപ്പോഴും മുഴങ്ങുന്നത് ബിജുഅണ്ണന്റെ വിളിയാണ് 'ഡേയ് എവിടെടെയ് ' ; ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജു ; എഴുതേണ്ടത് ഒരുകാലത്തു ശരീരത്തിന്റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്നവനെ കുറിച്ചാണല്ലോ എന്ന് ഓർക്കുമ്പോൾ മരവിപ്പും കരളു പറിക്കുന്ന വേദനയും ഒരുപോലെ ഉള്ള അവസ്ഥയാണ്; ഒരിക്കലും ഇത്തരത്തിൽ ഒരു ഓർമ്മക്കുറിപ്പ് ബിജു അണ്ണനെ കുറിച്ച് എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ലെന്ന് ബിനീഷ് കോടിയേരി

ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജു എന്ന ഞങ്ങളുടെയെല്ലാം ബിജു അണ്ണൻ അല്ലെങ്കിൽ പി ബി . പൊതു പ്രവർത്തനത്തിൽ സദാസമയവും സജീവമായിരുന്ന ബിജു അണ്ണൻ . ഒരിക്കലും ഇത്തരത്തിൽ ഒരു ഓർമ്മക്കുറിപ്പ് ബിജു അണ്ണനെ കുറിച്ച് എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ല.
എഴുതേണ്ടത് ഒരുകാലത്തു ശരീരത്തിന്റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്നവനെ കുറിച്ചാണല്ലോ എന്ന് ഓർക്കുമ്പോൾ മരവിപ്പും കരളു പറിക്കുന്ന വേദനയും ഒരുപോലെ ഉള്ള അവസ്ഥയാണ് . ഫേസ്‍ബുക്ക് കുറിപ്പിലൂടെ ബിജുവിനെ കുറിച്ച് ബിനീഷ് കോടിയേരി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരിക്കലും ഇത്തരത്തിൽ ഒരു ഓർമ്മക്കുറിപ്പ് ബിജു അണ്ണനെ കുറിച്ച് എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ല , അതുകൊണ്ട് തന്നെ എങ്ങനെയാണ് എഴുതേണ്ടത് ? എന്തൊക്കെയാണ് എഴുതേണ്ടത് എന്ന ഒരു ധാരണയോടും കൂടിയല്ല ഈ എഴുത് , മനസ്സിൽ വന്ന ഓർമ്മകൾ പറയുന്നു എന്നെ ഉള്ളു . ഇന്ന് ബിജുഅണ്ണനെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രകാശനം കഴിജു , മിക്കാവാറും എല്ലാരേയും കണ്ടു .
ഓർമ്മകൾ ഇരമ്പുകയിരുന്നിരിക്കും എന്നെപോലെ അവിടെ ഉണ്ടായിരുന്ന എല്ലവർക്കും , എന്റെ മനസ്സിൽ വന്ന ഓർമ്മകൾ പങ്കുവെക്കുന്നു എന്നെ ഉള്ളു . എഴുതേണ്ടത് ഒരുകാലത്തു ശരീരത്തിന്റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്നവനെ കുറിച്ചാണല്ലോ എന്ന് ഓർക്കുമ്പോൾ മരവിപ്പും കരളു പറിക്കുന്ന വേദനയും ഒരുപോലെ ഉള്ള അവസ്ഥയാണ് . എപ്പോഴും മുഴങ്ങുന്നത് ബിജുഅണ്ണന്റെ വിളിയാണ് 'ഡേയ് എവിടെടെയ് ' ...
ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജു എന്ന ഞങ്ങളുടെയെല്ലാം ബിജു അണ്ണൻ അല്ലെങ്കിൽ പി ബി . പൊതു പ്രവർത്തനത്തിൽ സദാസമയവും സജീവമായിരുന്ന ബിജു അണ്ണൻ . വര്ഷങ്ങളുടെ ആത്മബന്ധമായിരുന്നു എനിക്ക് ബിജു അണ്ണനുമായി ഉണ്ടായിരുന്നത് .
1996 ൽ തലശ്ശേരിയിൽ നിന്ന് സ്കൂൾ മാറി തിരുവനന്തപുരത്ത് എത്തിയ നാൾമുതൽ കേട്ട് തുടങ്ങിയ പേര്. തിരുവനന്തപുരം സെന്റ് ജോസഫ്‌സിൽ ആദ്യമായി എസ് എഫ് ഐ മെമ്പർഷിപ് പ്രവർത്തനത്തിൽ ഏർപ്പെട്ട കാലം തൊട്ട് , പിന്നീട് മാർ ഇവാനിയോസിലെ പഠന കാലയളവിൽ ആണ് ബിജു അണ്ണനെ കുറിച്ച് കൂടുതൽ അറിയുന്നത്.
ആർട്സ് കോളേജിൽ വച്ചാണ് ഞാൻ ബിജൂ അണ്ണനെ ആദ്യം കാണുന്നത് .ഒരു വീര പരിവേഷമായിരുന്നു ബിജു അണ്ണന് വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായിരുന്നത് . അതിനു കാരണം ഒരു നേതാവ് എന്നാൽ എന്ത് വന്നാലും കൂടെയുള്ള സഖാക്കളെ വിട്ടുകൊടുക്കാതെ എന്തെങ്കിലും വരുന്നുണ്ടെങ്കിൽ അത് ആദ്യം എനിക്ക് വരട്ടെ എന്ന് കരുതി മുന്നിൽ നിൽക്കുന്ന വളരെ അപൂർവം ആളുകളിൽ ഒരാളായിരുന്നു പി ബി എന്നത് കൊണ്ടായിരുന്നു .
അപകർഷതാബോധമില്ലാതെ എല്ലാവരുടെടുത്തും സധൈര്യം നടന്നു ചെല്ലുന്ന സൗമ്യനായ ചെറുപ്പക്കാരനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം .വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച നല്ല ഉശിരൻ സംഘാടകൻ എന്ന നിലയിലാണ് ബിജുഅണ്ണനെ എല്ലാവരും കണ്ടത്. നിരവധി സമരമുഖങ്ങളില്‍ തീക്കനല്‍ പോലെ ജ്വലിച്ചു നിന്ന അദ്ദേഹത്തെ കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
എല്ലാവരെയും ചേർത്ത് പിടിക്കുന്ന , കൂട്ടത്തിൽ നമ്മൾ നിൽക്കുമ്പോൾ എല്ലാവരെയും ഒരേപോലെ സഹകരിപ്പിക്കുന്ന ആളുകൾക്ക് ആകര്ഷകമാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ബിജു അണ്ണനെ വ്യത്യസ്തനാക്കിയത്.അന്ന് ആർട്സ് കോളേജിൽ വച്ച് ആരംഭിച്ച ആ ബന്ധം ബിജു അണ്ണന്റെ മരണം വരെയും തുടർന്ന് പോന്നിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടിരുന്ന സമയത്തെ പല ഓർമകളും ഇന്നും അതെ ഭംഗിയോടെ എന്റെ മനസ്സിൽ നിറഞ് നിൽക്കുന്നുണ്ട്.
ഒരുമിച്ച് നടത്തിയ യാത്രകൾ,ചെലവഴിച്ച നിമിഷങ്ങൾ , തർക്കങ്ങൾ , തമാശകൾ അതെല്ലാം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. സമര സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി നിന്ന സമയങ്ങളിൽ ബിജുഅണ്ണന്റെ ഓരോ പ്രവർത്തികളും മാതൃക ആയിരുന്നു .ഏറ്റവും തീക്ഷ്ണമായി സമരങ്ങൾ അരങ്ങേറിയിരുന്ന 2001 - 2006 കാലഘട്ടത്തിൽ എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം ബിജു അണ്ണൻ നടത്തിയ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന് പോരാടാനുള്ള ഭാഗ്യം എനിക്കുണ്ടായി.
നിരവധിയായ സമരങ്ങൾ ;അതിൽ ഒന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സഖാവ് ടി വി രാജേഷ് നടത്തിയ നിരാഹാര സമരമാണ്,അന്ന് സമരത്തെ പൊളിക്കാനായി ജില്ലയിലെ എല്ലാ കോളേജുകൾക്കും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും സർക്കാർ അവധി നൽകി , മോഡൽ സ്കൂളിലെയും മെഡിക്കൽ കോളേജ് സ്കൂളിലെയും പ്ലസ് ടു വിദ്യാർത്ഥികളെ അണിനിരത്തികൊണ്ടാണ് അന്ന് സമരം വിജയിപ്പിച്ചത് .
ബിജു അണ്ണൻ ആ കാലങ്ങളിലെ സമരങ്ങളെ സമീപിച്ച രീതി എടുത്തുപറയേണ്ടതാണ്. ലാത്തി ചാർജും , ഗ്രനേഡും , ഇലക്ട്രിക്ക് ലാത്തി ,ടിയർ ഗ്യാസുമെല്ലാം പ്രയോഗിച് ഭരണകൂടം .;നേർക് നേർ നിന്ന് പോലീസിനോട് എതിർത്തു നിന്ന സമര മുഹൂർത്തങ്ങൾ . മുത്തങ്ങ സമരം ,രജിനി എസ് ആനന്ദിന്റെ സമരം, എൻട്രൻസ് എക്സമുമായി ബന്ധപ്പെട്ട സമരം , മെഡിക്കൽ എഞ്ചിനീയറിംഗ് അഡ്മിഷൻ ആയി ബന്ധപ്പെട്ട സമരം , സ്വാശ്രയ വൽക്കരണത്തിനെതിരെ നടന്ന സമരങ്ങൾ , ജില്ലയിലെ നിരവധി കോളേജുകളിൽ നടന്ന രാഷ്ട്രീയ ചെറുത്തു നില്പുകൾ , കോളേജുമായി ബന്ധപ്പെട്ട സമരങ്ങൾ , എം ജി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് രൂപീകരണവും അതിനോടനുബന്ധിച്ച് നടന്ന നിരവധിയായ ചെറുത്തു നില്പുകൾ തുടങ്ങി നിരവധിയായ സമരങ്ങൾ ...
അതൊക്കെ അദ്ദേഹത്തിലെ സമര പോരാളിയെ അടുത്തറിയാൻ എന്നെ ഏറെ സഹായിച്ചിരുന്നു.ജയിലിൽ ഒരുമിച്ചുള്ള സമയത്തെ രാഷ്ട്രീയ ചർച്ചകളെല്ലാം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. . നിരവധി സമരങ്ങളിൽ സെക്രട്ടറിയേറ്റ് ഫുട്പാത്തിൽ ഒരുമിച്ച് കിടന്നതും , ആ കാലത് സമര സംഘടന പ്രവത്തനത്തിൽ പ്രവർത്തനം സംഘടിപ്പിക്കാൻ തിരുവന്തപുരത്തുള്ള മിക്കവാറും എല്ലാ കാമ്പസുകളിലും ബൈക്കിൽ പോകുകയും കമ്മിറ്റിയിൽ പങ്കെടുക്കുകയും ചെയ്തത് ....
ഇങ്ങനെയുള്ള അനേകം നിമിഷങ്ങൾ ബിജു അണ്ണനോടുള്ള ആത്മബന്ധത്തിന്റെ ആഴം കൂട്ടുന്നതായിരുന്നു.ബിജു അണ്ണന്റെ ഓരോ ഉയർച്ചയിലും അഭിമാനിച്ചിരുന്ന സന്തോഷിച്ചിരുന്ന വ്യക്തിയാണ് ഞാൻ .എനിക്ക് പ്രതിസന്ധിഘട്ടങ്ങൾ വന്ന സമയങ്ങളിൽ ധൈര്യം തന്ന്കൂടെനിന്ന ബിജുഅണ്ണന്റെ അകാലത്തിലുള്ള വിയോഗം അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞിരുന്നു.
എന്തെങ്കിലു തെറ്റ് എന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ അല്ലെങ്കിൽ ഒരു വാർത്ത എന്നെ കൊണ്ട് വന്നാൽ ഏറ്റവുമധികം ചീത്ത പറയും പിനീട് പറയും 'എടേ ഇതൊന്നും നിന്നെ മോശമാക്കാനോ അല്ലെങ്കിൽ നിന്നെ തകർക്കാനോ അല്ല , നീ ആര് , ഇതെല്ലാം കോടിയേരി സഖാവിനെ കുറിച് ഒന്നും പറയാനില്ല അപ്പൊ നിന്നെ കൊണ്ടിങ്ങനെ പറഞ്ഞോണ്ടിരിക്കും ഇതൊന്നും സത്യമല്ലന്നറിയാം പക്ഷെ എത്ര പേരോട് നമ്മളിത് പറഞ്ഞു മനസ്സിലാക്കും ' ഇതായിരുന്നു എപ്പോഴും എന്നോടു പറയാറ് .
ഞാൻ ബാംഗ്ലൂരിൽ ചോദ്യം ചെയ്യലിൽ ഹാജരാവാൻ പോകുന്നു എന്ന പറഞ്ഞപ്പോൾ എന്നെ വന്നു കണ്ടിരുന്നു , എന്നോട് പറഞ്ഞത് എടാ ഇതൊക്ക അവർ ഇലെക്ഷൻ വച് ചെയ്യുന്നതാ , നീ ഇതിലൊന്നും പേടിക്കേണ്ട എന്ത് വന്നാലും പതറിപോണ്ടാ , ഇതിലും വലുതൊക്കെ നമ്മൾ നേരിട്ടതല്ലേ അതോണ്ട് നീ പൊയിട്ട് വാടാ ' .. ED കസ്റ്റഡിയിലെ 7ദിവസം ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തേക്കുവന്ന എന്നോട് പൊടുന്നനെ ഒരു മാധ്യമപ്രവർത്തകൻ ബിജുഅണ്ണന്റെ മരണവാർത്ത ഉറക്കെ വിളിച്ചു പറയുകയാണ് ചെയ്തത്.
എങ്ങനെ പ്രതികരിക്കണം എന്നുപോലും അറിയാത്ത മരവിപ്പായിരുന്നു എന്റെയുള്ളിൽ , എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടത് അന്നാണ് , ഒരു കൂടെപ്പിറപ്പിനെ നഷ്ടപെട്ട വേദന ഇന്നും എന്റെ ഉള്ളിൽ ഉണ്ട്.ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് ബിജു അണ്ണന്റെത്. അണ്ണന്റെ മരണശേഷം ഞാൻ ഹർഷയെയും മക്കളെയും കണ്ടിരുന്നു.
മക്കളെ കുറിച്ച് ബിജു അണ്ണൻ എപ്പോഴും വാചാലനാകുമായിരുന്നു, അവരുടെ നഷ്ടത്തിന്റെ ആഴം പറയേണ്ടതില്ലല്ലോ . ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റവും ഭംഗിയായി എല്ലാവരെയും ചേർത്ത് നിർത്തി നടപ്പാക്കുന്നതിൽ പി ബി യുടെ നേതൃ പാടവം എടുത്ത് പറയേണ്ടതാണ് , ആശയപരമായ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലര്‍ത്തിയ മികവുമാണ് ബിജു അണ്ണനെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയര്‍ത്തിയത്.
യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും അദ്ദേഹം മികവ് തെളിയിച്ചു.യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ബിജുഅണ്ണൻ നമ്മോടൊപ്പമില്ല ..ഞാൻ അടക്കമുള്ള സഖാക്കൾക്ക് ബിജു അണ്ണൻ ആരായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല.
നന്മയുള്ള അനേകം ഓർമകളിലൂടെ ഇനിയും പി ബി ജീവിക്കും, ഒരാൾക്ക് പകരം മറ്റൊരാളില്ല എന്ന തിരിച്ചറിവിലൂടെ , നമ്മളിലൂടെ ... ഞാൻ എപ്പോഴും പറയാറുണ്ട് നമ്മൾ മറ്റുള്ളവർക് ആരെങ്കിലുമാണെന്നു മനസിലാക്കേണ്ടത് നമ്മളെ നേരിട്ട് അറിയുന്നവർ നമ്മുടെ അഭാവം ചില അവസരങ്ങളിൽ അവർക്കു മിസ്സ് ചെയ്യുന്നതായി അനുഭവപ്പെടുകയാണെങ്കിൽ നമ്മൾ അവർക്കു ആരെങ്കിലുമൊക്കെയായിരിക്കും എന്ന് , I miss you ബിജു അണ്ണാ .....
'ഡേയ് എവിടെടേയ് 'എന്ന വിളി ഇനിയില്ല . പക്ഷെ ഓർമകൾക്ക് മരണമില്ല ...
https://www.facebook.com/Malayalivartha