എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന... രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
എന്നാല്‍ ഇവരുടെ അറസ്റ്റ് ഇതുവരേയും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന് സംശയിക്കുന്നവരാണ് തൃശ്ശൂര്‍ സ്വദേശികള്‍.
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ എ.ഡി.ജി.പി. വിജയ് സാഖറെ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.ഷാന്‍ വധക്കേസില്‍ മൂന്നു പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത് വധക്കേസില്‍ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha