പി.വി അന്‍വറിന് കനത്ത തിരിച്ചടി, കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി, ഏറ്റെടുക്കാന്‍ സാവകാശം തേടിയുള്ള ഹർജി തള്ളി, ജനുവരി നാലിന് കേസ് പരിഗണിക്കുന്നതിന് മുന്‍പേ നടപടി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട് ജസ്റ്റിസ് രാജ വിജയരാഘവന്

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് കനത്ത തിരിച്ചടി. കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി.ഭൂപരിധി ലംഘിച്ച് അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റെടുക്കാന്‍ സാവകാശം തേടി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് നല്കിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കുന്നതിനു മുന്‍പേ നടപടി പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha