കോട്ടയം നഗര മധ്യത്തിൽ വട്ടമ്മൂട് പാലത്തിന് സമ്പം എം.സി റോഡിൽ അയ്യപ്പന്മാർക്ക് യുവാക്കളുടെ ക്രൂര മർദനം: ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചത് സ്കൂട്ടർ യാത്രക്കാരായ അച്ഛനെയും മകനെയും ; ഇരുമുടിക്കെട്ടും റോഡിൽ വീണു

വണ്ടി തട്ടിയതിന്റെ പേരില്‍ സംഘര്‍ഷം, ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും പട്ടാപ്പകല്‍ യുവാക്കളുടെ സംഘത്തിന്റെ ക്രൂരമര്‍ദനം. എം.സി. റോഡില്‍ വട്ടമൂട് പാലം ജങ്ഷനില്‍ വൈകിട്ട് 5.30നാണു സംഭവം. തിരുവഞ്ചൂര്‍ സ്വദേശിയായ സാബുവും മകനും ശബരിമല തീര്‍ഥാടനം കഴിഞ്ഞു കോട്ടയത്തെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
സ്‌കൂട്ടര്‍ നാഗമ്പടം ഭാഗത്തു നിന്നുമെത്തി വട്ടമൂടിലേക്കു തിരിയുമ്പോള്‍, എതിരേ വന്ന വെള്ള നിറമുള്ള വാഗണ്‍ ആര്‍ കാര്‍ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടു പേരും റോഡിലേക്കു വീണു. തുടര്‍ന്നു അസഭ്യ വര്‍ഷം മുഴക്കി നാഗമ്പടം ഭാഗത്തേയ്ക്കു പോയ യുവാക്കള്‍ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തിരികെയെത്തി വട്ടമൂട് പാലം ഭാഗത്തേയ്ക്കു പോയി.
ഈ സമയവും അസഭ്യവര്‍ഷം തുടര്‍ന്നു. പിന്നാലെ, മടങ്ങിയെത്തി സാബൂവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സീകെ ടവറിന്റെ ചുവരിനോടു ചേര്‍ത്തു നിര്‍ത്തിയാണു അഞ്ചംഗ യുവാക്കള്‍ സാബുവിനെ മര്‍ദിച്ചത്. തടയാന്‍ ചെന്ന മകനെയും മര്‍ദിച്ചു. തടയാനെത്തിയവരെ യുവാക്കള്‍ അസഭ്യവര്‍ത്തോടെ ഭീഷണിപ്പെടുത്തി. ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നു സാക്ഷികള്‍ പറയുന്നു.
തുടര്‍ന്നു നട്ടാശേരി ഭാഗത്തേയ്ക്കു പോയ സംഘത്തിനായി കണ്‍ട്രോള്‍ റൂം പോലീസും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. പരുക്കേറ്റ സാബുവിനെയും മകനെയും ഗാന്ധിനഗര്‍ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha