ഈ മേയറെക്കൊണ്ട് വയ്യല്ലോ!! രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; വിശ്രമസ്ഥലത്ത് വെള്ളമില്ലാത്ത സാഹചര്യംഞെട്ടിക്കുന്നത്, സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അലംഭാവം: മേയര്‍ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

ഡിസംബർ ഇരുപത്തി മൂന്നിനും ഇരുപത്തിനാലിനും കേരളം സന്ദർശിക്കാൻ രാഷ്‌ട്രപതി വരുന്നുണ്ടെന്നും, ഇതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരെത്തെ അറിയിച്ചിരുന്നത്.
തലസ്ഥാനത്തെ ഗതാഗതം പോലീസ് നിയന്ത്രിച്ചതുമായിരുന്നു. എന്നാൽ, ഇന്ന് രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനും ജനറല്‍ ആശുപത്രിയ്‌ക്കും ഇടിയില്‍വെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്.
വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത്. ഉടനെ പുറകില്‍ വന്നിരുന്ന പൈലറ്റ് വാഹനങ്ങള്‍ ബ്രേക്കിട്ടു. ഇതോടെ വന്‍ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.
രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റാന്‍ ശ്രമം നടത്തിയതിലെ പ്രോട്ടോകോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണ്. രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്.
അദ്ദേഹത്തിന്റെ വിശ്രമസ്ഥലത്ത് വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha