കേരളത്തിലെ ആദ്യ ഒമിക്രോൺ രോഗി ആശുപത്രി വിട്ടു!! രോഗം ഭേദമായത് യുകെയില്‍ നിന്നെത്തിയ 39 കാരന്, നെഗറ്റീവായത് 12 ദിവസത്തിന് ശേഷം; സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഒമിക്രോണ്‍ സ്ഥിതീകരിച്ചു, സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ 37

കേരളത്തിൽ ആദ്യമായി ഒമിക്രോൺ പോസിറ്റീവായ എറണാകുളം സ്വദേശി ആശുപത്രി വിട്ടു. യുകെയില്‍ നിന്നെത്തിയ 39 കാരനെയാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ തുടര്‍ പരിശോധനയില്‍ ഇദ്ദേഹത്തിന് ഒമിക്രോൺ നെഗറ്റീവായിരുന്നു. കഴിഞ്ഞ ഡിസംബർ 12നാണ് ഇയാൾ ഒമിക്രോൻ പോസിറ്റിവ് ആയത്. 12 ദിവസങ്ങൾക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആയത്.
അതേ സമയം ഇന്ന് സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകൾ സ്ഥിരീകരിച്ചത്.
റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ 37 ആയി.
https://www.facebook.com/Malayalivartha