തങ്കഅങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്.... മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പമ്പയിലെത്തും... ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും, സോപാനത്തുവച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും, നാളെ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ

തങ്കഅങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്.... മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പമ്പയിലെത്തും...
വൈകിട്ട് 3ന് ഇവിടെനിന്ന് പുറപ്പെട്ട് 5 മണിയോടെ ശരംകുത്തിയിലെത്തുമ്പോള്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശ്രീകോവിലില്‍ നിന്ന് തന്ത്രി പൂജിച്ചുനല്‍കിയ പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ കൊടിമരത്തിനു മുന്നില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, മെമ്പര്‍മാരായ പി.എം. തങ്കപ്പന്‍, മനോജ് ചരളേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
സോപാനത്തുവച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. നാളെ ഉച്ചയ്ക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ഉച്ചയ്ക്ക് നട അടയ്ക്കും. വൈകിട്ട് 4ന് നട തുറക്കും.
6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും. അത്താഴപൂജയ്ക്ക് ശേഷം രാത്രി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30 വൈകിട്ട് 5ന് നട തുറക്കും.
"
https://www.facebook.com/Malayalivartha