നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച് 31 വരെ നീട്ടി.... മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്സിങ് പ്രവേശനസമയവും നീട്ടിയത്

നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നാഷണല്‍ നഴ്സിങ് കൗണ്‍സിലാണ് സമയം നീട്ടിയത്.
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്സിങ് പ്രവേശനസമയവും നീട്ടിയത്. ഇതോടെ നഴ്സിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫലത്തില്‍ ഒരുവര്‍ഷത്തോളം നഷ്ടമാകും.
മറ്റു സര്‍വകലാശാലകളില്‍ ഇതര ബിരുദ കോഴ്സുകള്‍ പലതും ഒരു സെമസ്റ്ററിലധികം പിന്നിട്ടുകഴിഞ്ഞു. നേരത്തേ ഡിസംബര്‍ 31 വരെയാണ് നഴ്സിങ് പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്.
സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. മൂന്ന് അലോട്മെന്റുകള്‍ നടത്തി. നഴ്സിങ് കൗണ്‍സില്‍ സമയക്രമം അന്തിമമായി പ്രഖ്യാപിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ അവര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകള്‍ ആറ് അലോട്മെന്റുകള്‍ വരെ പൂര്‍ത്തിയാക്കി. ചില കോളേജുകളില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രവേശന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായെങ്കിലും ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha